കേന്ദ്രം വാക്സിന്‍ നയം മാറ്റിയതിന് പിന്നാലെ വാക്സിന്‍ ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വന്ന തുക എന്തുചെയ്യുമെന്ന സംശയത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. അക്കാര്യത്തില്‍ ഇതുവരേയും തീരുമാനമായില്ല, എന്നാല്‍ ഇതുപോലെ തന്നെ പ്രധാനപ്പെട്ട നല്ല കാര്യത്തിന് അവ ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്ത്തകരുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. പണം നല്‍കാന്‍ തീരുമാനിച്ചവര്‍ക്ക് ഇനിയും അത് നല്‍കാമെന്നും മടിച്ച് നില്‍ക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
‘അത് പറയുന്നതില്‍ ഒരു വിഷമവും ഇല്ല. നമുക്ക് നിരവധി പൊതു ആവശ്യങ്ങള്‍ ഉണ്ട്. ഇതില്‍ ഒരു തീരുമാനം എടുക്കാത്തത് കൊണ്ട് ഇപ്പോള്‍ പറയുന്നില്ല. നല്ല കാര്യങ്ങള്‍ക്ക് വേണ്ടി ചെലവാക്കും. ഏതായാലും പണം കുറേ വന്നിട്ടുണ്ട്. ഇതേപോലെ തന്നെ പ്രധാന്യം ഉള്ള മറ്റ് കാര്യങ്ങള്‍ക്ക് പണം ഉപയോഗിക്കാന്‍ സാധിക്കും. അതിനാല്‍ പണം തരുന്നത് തുടരാം. അതില്‍ ആരും മടികാണിക്കേണ്ടതില്ല. എടുത്ത് വച്ചവര്‍ക്കെല്ലാം തരാം. നല്ല കാര്യത്തിന് വേണ്ടി ഉപയോഗിക്കാം.’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.