ദുബൈ മഹ്സൂസ് നറുക്കെടുപ്പില്‍ ഇന്‍ഡ്യന്‍ മെകാനികല്‍ എന്‍ജിനീയര്‍ക്ക് ഏകദേശം 45 കോടി രൂപ (20 മില്യണ്‍ ദിര്‍ഹം) സമ്മാനം ലഭിച്ചു.
കുവൈറ്റില്‍ താമസിക്കുന്ന പ്രമാനന്ദ് ദലിപിനെ (48) യാണ് അപ്രതീക്ഷിത ഭാഗ്യം തേടിയെത്തിയത്. 102-ാമത് മഹ്സൂസ് സൂപര്‍ സാറ്റര്‍ഡേ നറുക്കെടുപ്പിലാണ് ഇദ്ദേഹം കോടീശ്വരനായി മാറിയത്.
ഹിമാചലില്‍ നിന്നുള്ള മൂന്ന് കുട്ടികളുടെ പിതാവായ ദലിപ്, 100,000 ദിര്‍ഹത്തിന്റെ ഉറപ്പായ റാഫിള്‍ നറുക്കെടുപ്പ് നേടുക എന്ന ഏക ഉദ്ദേശത്തോടെയാണ് മഹ്സൂസ് നറുക്കെടുപ്പുകളില്‍ പതിവായി പങ്കെടുത്തത്. പകരം 45 കോടി രൂപ ലഭിക്കുമെന്ന് അദ്ദേഹം സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.
‘ഞാന്‍ 100 വര്‍ഷം ജോലി ചെയ്തിരുന്നെങ്കില്‍ പോലും എനിക്ക് ഇത്രയും സമ്ബാദിക്കാന്‍ കഴിയുമായിരുന്നില്ല’, സ്റ്റീല്‍ വ്യവസായത്തില്‍ ജോലി ചെയ്യുന്ന ദലിപ് കൂട്ടിച്ചേര്‍ത്തു. സമ്മാനത്തുക ഉപയോഗിച്ച് തന്റെ കുടുംബത്തിനും ജീവിതത്തിനും എല്ലാ സൗകര്യങ്ങളും നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്ന് ദലിപ് പറഞ്ഞു.
കുടുംബത്തോടൊപ്പം ലോകമെമ്ബാടും സഞ്ചരിക്കുന്നതിന് പുറമെ ഏറ്റവും പുതിയ ഐഫോണ്‍ വാങ്ങുക എന്നതാണ് അദ്ദേഹത്തിന്റെ ആദ്യത്തെ ആഗ്രഹങ്ങളിലൊന്ന്. യുഎഇയില്‍ നിക്ഷേപം നടത്തി കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കാനും അദ്ദേഹം ഉദ്ദേശിക്കുന്നു.