റിയാദ്: നടക്കാനിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള ബഡ്ജറ്റാണ് ഇന്ന് നിർമല സീതാരാമൻ ലോക സഭയിൽ അവതരിപ്പിച്ചതെന്ന് ഒ ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി അഭിപ്രയപെട്ടു.വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലേറുമെന്ന മലർപ്പൊടിക്കാരന്റെ സ്വപ്നമാണ് ധനകാര്യ മന്ത്രിയുടെ ഒരു മണിക്കൂർ മാത്രം നീണ്ട പ്രസംഗത്തിന്റെ ആകെ തുക.
പതിവ് പോലെ ഈ ബജറ്റ് പ്രഖ്യാപനവും പ്രവാസികള നിരാശപ്പെടുത്തുന്നത് തന്നെയായിരുന്നു. പുതിയ പദ്ധതികൾ ഒന്നും ജനങ്ങളുടെ മുന്നിൽ വെക്കാൻ ഈ സർക്കാരിന് ആയിട്ടില്ല. തൊഴിലില്ലായ്മയെ കുറിച്ച് ഒരു പരാമർശവുമില്ല. അടിസ്ഥാന മേഖലക്ക് ഊന്നൽ നൽകാതെ കുത്തക മുതലാളിമാർക്ക് സാമ്പത്തികമായി കൊള്ളയടിക്കാനുള്ള പദ്ധതികളാണ് ഇന്നത്തെ ഇടക്കാല ബജറ്റ് പ്രഖ്യാപനത്തിൽ നാം കണ്ടത്. യഥാർത്ഥത്തിൽ ഒരു തിരഞ്ഞെടുപ്പ് പ്രസംഗം മാത്രമാണ് ധനമന്ത്രി ലോക സഭയിൽ നടത്തിയതെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വാർത്താ കുറിപ്പിൽ കുറ്റപ്പെടുത്തി.