സ്വര്‍ണ്ണം ഉദ്യോഗസ്ഥര്‍ക്ക് വീതിച്ച്‌ നല്‍കിയെന്ന് ഉണ്ണികൃഷ്ണന്‍പോറ്റിയുടെ മൊഴി ; റാന്നി കോടതിയിലേക്ക് കൊണ്ടുപോയി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായിരിക്കുന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്നും അന്വേഷണസംഘത്തിന് കിട്ടിയിരിക്കുന്ന മൊഴിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഉണ്ടെന്ന് സൂചനകള്‍.സ്വര്‍ണം വീതിച്ച്‌ നല്‍കിയെന്നും ഗൂഢാലോചനയില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്‍കിയിട്ടുണ്ട്. ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് മൊഴി നല്‍കിയിരിക്കുന്നത്.

രണ്ടുകേസുകളിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറസ്റ്റ് ചെയ്തിരക്കുന്നത്. ദ്വാരപാലക ശില്‍പ്പങ്ങള്‍ കടത്തിയും കട്ടിളപ്പാളി കൊണ്ടുപോയതിലുമാണ് കേസെടുത്തിരിക്കുന്നത്. രണ്ടു കേസുകളിലും ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയാണ്. ഇതില്‍ ദ്വാരപാലക പാളികളുമായി ബന്ധപ്പെട്ടായിരിക്കും ഇന്ന് കസ്റ്റഡിയില്‍ വാങ്ങുക. ഈ കൂട്ടത്തില്‍ തന്നെ രണ്ടാമത്തെ കേസിലും ചോദ്യം ചെയ്യല്‍ നടത്തും. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും വേണ്ടിയാണ് കസ്റ്റഡിയില്‍ വാങ്ങും. ഉരുക്കിയെടുത്ത സ്വര്‍ണ്ണം ഉദ്യോഗസ്ഥര്‍ക്ക് വീതിച്ചു നല്‍കിയെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വര്‍ണം കണ്ടെത്താനുള്ള ശ്രമത്തിലാണ് എസ്‌ഐടി.

കല്‍പേഷ് വന്നതും ഈ ഗൂഢാലോചനയുടെ ഭാഗമായാണെന്നും പറഞ്ഞു. പത്ത് മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷം ഇന്ന് പുലര്‍ച്ചെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്മാര്‍ട്ട് ക്രീയേഷന്‍സിനും എതിരേയും ഉണ്ണികൃഷ്ണന്‍ മൊഴിയുണ്ട്. പാളികള്‍ കൊണ്ടുവന്ന ശേഷം ഉണ്ണികൃഷ്ണന്‍പോറ്റിയുടെ പ്രേരണയാലാണ് ചെമ്ബുപാളിയെന്ന് പറഞ്ഞതെന്നുമുള്ള പങ്കജ് ഭണ്ഡാരിയുടെ മൊഴിയും നിര്‍ണ്ണായകമായി. ഇതിന്റെ ഭാഗമായി മൂന്ന് ദിവസം തുടര്‍ച്ചയായി സ്മാര്‍ട്ട് ക്രീയേഷന്‍സില്‍ പരിശോധന നടത്തി.

ഇതിനിടയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയില്‍ എത്തുകയും പങ്കജ് ഭണ്ഡാരിയുമായി കൂടിക്കാഴ്ച നടത്തിയതായും വിവരമുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് ഉദ്ദേശം. പുലര്‍ച്ചെ ഉണ്ണികൃഷ്ണന്റെ വൈദ്യ പരിശോധന നടത്തിയിരുന്നു. പോകുന്ന വഴിയില്‍ പ്രതിഷേധത്തിനുള്ള സാഹചര്യവും പോലീസ് കണക്കിലെടുക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളതായിട്ടുമാണ് വിവരം. ഇന്നലെ ഉച്ചയോടെയാണ് കസ്റ്റഡിയില്‍ എടുത്തത്. 15 മണിക്കൂറോളം എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്തിരുന്നു.

കല്‍പ്പേളും നാഗേഷും ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് വിവരം. അന്വേഷണം നടക്കുന്നതിനിടയിലും ഉണ്ണികൃഷ്ണന്‍പോറ്റി ചെന്നൈയില്‍ എത്തി പങ്കജ് ഭണ്ഡാരിയുമായി കൂടിക്കാഴ്ച നടത്തിയതായി വിവരമുണ്ട്. പ്രത്യേക അനുമതി വാങ്ങിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി കേരളത്തിന് പുറത്തേക്ക് പോയത്്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പങ്കജ് ഭണ്ഡാരി ആദ്യം നല്‍കിയ മൊഴിയെന്നാണ് വിവരം. സ്മാര്‍ട്ട് ക്രീയേഷന്‍സും വന്‍തോതില്‍ ഗൂഡാലോചന നടത്തി. അതിന്‌ശേഷമാണ് സ്വര്‍ണ്ണം ഉരുക്കുന്ന ജോലി നടന്നതെന്നാണ് പുറത്തുവരുന്ന മൊഴി.

spot_img

Related Articles

Latest news