ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയില്‍; ദേവസ്വം ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ മേല്‍ശാന്തി ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.രഹസ്യ കേന്ദ്രത്തില്‍ വെച്ച്‌ പോറ്റിയെ ചോദ്യം ചെയ്തു വരികയാണ്. ഇദ്ദേഹത്തെ നേരത്തെ ദേവസ്വം വിജിലൻസ് പലതവണ ചോദ്യം ചെയ്തിരുന്നു. പോറ്റി എത്ര സ്വർണ്ണം തട്ടിയെടുത്തു എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോദ്യം ചെയ്യലിലൂടെ പുറത്തുവരുമെന്നാണ് പ്രതീക്ഷ. കേസിന്റെ റിപ്പോർട്ട് പത്തുദിവസത്തിനകം കോടതിയില്‍ സമർപ്പിക്കേണ്ടതുണ്ട്.

ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ നടപടി തുടരുകയാണ്. ശബരിമലയിലെ അസിസ്റ്റന്റ് എൻജിനീയറായ സുനില്‍ കുമാറിനെ സസ്പെൻഡ് ചെയ്തു. 2019-ലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെതിരെ നേരത്തെ നടപടിയെടുത്തിരുന്നു. 2025-ല്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയില്‍ സ്വർണ്ണപ്പാളി കൊടുത്തുവിട്ടതും, 2019-ല്‍ വിജയ് മല്യ നല്‍കിയ സ്വർണ്ണം ചെമ്പാണെന്ന് റിപ്പോർട്ട് നല്‍കിയതും മുരാരി ബാബുവാണ്.

spot_img

Related Articles

Latest news