കിഴക്കോത്ത് -കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ ഈസ്റ്റ് കിഴക്കോത്ത് – ചരിച്ചിപ്പറമ്പ് റോഡിൽ റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയത കാരണം ഇരുചക്രവാഹനയാത്രക്കാർ അപകടത്തിൽപ്പെടുക പതിവായതായി പരാതി. കിഴക്കോത്ത് ജുമാ മസ്ജിദിനും കല്യാമ്പലത്തു താഴത്തിനുമിടയിലാണ്
അപകടം നിത്യമായത്.
കഴിഞ്ഞ ദിവസം ഇത് വഴി വന്ന ബൈക്ക് യാത്രികന്റെ പിൻസീറ്റിലിരുന്ന
സ്ത്രീ ബൈക്കിൽനിന്ന് വീണ് തലക്ക് പരിക്കേറ്റത് അവസാനത്തെ ഉദാഹരണമാണെന്ന് പരിസരവാസികൾ ചൂണ്ടിക്കാട്ടി. സ്ത്രീയിപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. റോഡിലൂടെ ഒഴുകുന്ന മഴവെള്ളം ഓവുചാലിലേക്ക് ഒഴുകിപ്പോവാൻ വേണ്ടി ടാറിംഗ് റോഡിൽ സ്ഥാപിച്ച ചാലാണ് പ്രശ്നമായത്, ബൈക്ക് യാത്രക്കാർ പെട്ടെന്ന് ഗട്ടർ ദൃഷ്ടിയിൽപ്പെട്ട് വാഹനം
ബ്രെയിക്ക് ചെയ്യുമ്പോഴാണത്രെ അപകടത്തിൽപ്പെടുന്നത്.
ഈ ഭാഗത്ത് കാറുകളുടെ അടിഭാഗം ടാറിംഗ് റോഡിൽ ഉരസി കാറുകൾക്ക് കേടുപാടുകൾ സംഭവിക്കലും പതിവാണ്. റോഡിലെ ഈ ഗട്ടറിൽ മണ്ണിട്ട് നികത്തി
താൽകാലിക പരിഹാരം കാണാനുള്ള ശ്രമത്തിലാണ് നാട്ടുകാരിപ്പോൾ