വാക്സിനെടുക്കാത്തവർക്കും സൗദിയിലേക്ക് പോകാം. ആശങ്കകൾ പരിഹരിച്ച് കൊണ്ട് മുഖീമിൽ പുതിയ ഓപ്ഷനുകൾ വന്നു.
വാക്സിൻ വിവരങ്ങൾ രജിസ്റ്റർ ചെയ്യാത്തവർക്ക് സൗദിയിലേക്ക് ഇനി മുതൽ പ്രവേശനം അനുവദിക്കില്ലെന്ന വാർത്തകൾ വാക്സിനെടുക്കാതെ ക്വാറന്റ്റീൻ പാക്കേജിൽ സൗദിയിലേക്ക് പോകാനിരുന്ന പ്രവാസികൾക്കിടയിൽ വലിയ ആശങ്കയായിരുന്നു ഉണ്ടാക്കിയത്.
എന്നാൽ മുഖീമിൽ സൗദി അധികൃതർ പുതിയ അപ്ഡേഷൻ കൊണ്ട് വന്നത് പ്രസ്തുത ആശങ്ക ഇല്ലാതാക്കിയിരിക്കുകയാണ്.
മുഖീമിൽ ഇപ്പോൾ വാക്സിൻ എടുത്ത ഇഖാമയുള്ളവർക്കും വാക്സിൻ എടുക്കാത്ത ഇഖാമയുള്ളവർക്കും വിവരങ്ങൾ ചേർക്കാനുള്ള ഓപ്ഷൻ നിലവിൽ വന്നിട്ടുണ്ട്.
അതോടൊപ്പം വാക്സിൻ സ്വീകരിച്ച വിസിറ്റിംഗ് വിസക്കാർക്കും വാക്സിൻ സ്വീകരിക്കാത്ത വിസിറ്റിംഗ് വിസക്കാർക്കും വിവരങ്ങൾ ചേർക്കാനുള്ള ഓപ്ഷനും നിലവിൽ വന്നിട്ടുണ്ട്.
ഇതോടെ വാക്സിൻ എടുക്കാത്തവർക്കുള്ള ഓപ്ഷനിൽ കയറി ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് നൽകി അതിന്റെ പ്രിന്റൗട്ട് കയ്യിൽ സൂക്ഷിക്കുന്നവർക്ക് സൗദിയിലേക്ക് പോകുന്നതിനു യാതൊരു വിലക്കും നേരിടില്ല.
അതേ സമയം വാക്സിൻ എടുക്കാത്തവർ സൗദിയിൽ ക്വാറന്റീനിൽ കഴിയുന്ന ഹോട്ടലിന്റെ വിവരങ്ങളും മറ്റും ഫോമിൽ പൂരിപ്പിക്കേണ്ടതുണ്ടെന്ന് പ്രത്യേകം ഓർക്കുക.
https://muqeem.sa/#/vaccine-registration/home എന്ന മുഖീം ലിങ്ക് വഴിയാണു വാക്സിനെടുത്തവരും വക്സിനെടുക്കാത്തവരും അപ്ഡേഷൻ നൽകേണ്ടത്.
വിദേശത്ത് നിന്ന് സൗദി അംഗീകരിച്ച രണ്ട് ഡോസ് വാക്സിൻ എടുക്കാത്തവർക്ക് (ജോൺസൺ വാക്സിൻ ഒരു ഡോസ് മതി) സൗദിയിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ നിർബന്ധമാകും. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കും തവക്കൽനാ ആപിൽ ഇമ്യൂൺ സ്റ്റാറ്റസ് ഉള്ളവർക്കും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ ആവശ്യമില്ല.
സ്പോൺസർമാർക്കൊപ്പം സൗദിയിലേക്ക് വരുന്ന ഗാർഹിക തൊഴിലാളികൾക്കും 18 വയസ്സിനു താഴെയുള്ള ആശ്രിതർക്കും മുഖീമിൽ വിവരങ്ങൾ ചേർക്കേണ്ടതില്ല.