ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്തും – ഷാഫി പറമ്പിൽ

റിയാദ് : ക്ലേശമനുഭവിക്കുന്ന പ്രവാസികൾക്ക് അത്യാവശ്യ സമയങ്ങളിൽ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് , ഏറ്റവും എളുപ്പത്തിൽ ഉപകാരപ്പെടത്തക്ക രീതിയിൽ അതിന്റെ ഗൈഡ്‌ലൈൻസ് ലഘൂകരിക്കാൻ പാർലിമെൻറ്റിലും പുറത്തും ഫലപ്രദമായ രീതിയിൽ വേണ്ട ഇടപെടലുകൾ നടത്താനും, അത് പ്രയോഗത്തില്‍ കൊണ്ട് വരുന്നു എന്നുറപ്പ് വരുത്താനുമുള്ള മെമ്മോറാണ്ടം , റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്തിൽ വടകര എം പി യും, ലഭിച്ച കുറഞ്ഞ അവസരങ്ങളിൽ തന്നെ ഇന്ത്യൻ പാര്ലിമെന്റിൽ ശ്രദ്ധേയമായ ശബ്ദവുമായി മാറിയ ഷാഫി പറമ്പിലിന് കൈമാറി.

കോടിക്കണക്കിന് രൂപ എംബസ്സി കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ കെട്ടിക്കിടക്കുന്ന സമയത്താണ്, ഒരത്യാവശ്യ നിയമ സഹായത്തിന് പോലും നിയമക്കുരുക്കിൽ കഷ്ടപ്പെടുന്ന പ്രവാസികൾക്ക് ഒരു സഹായം ലഭിക്കാൻ, മറ്റു പ്രവാസികളെയും പ്രവാസി സംഘടനകളെയുമൊക്കെ ആശ്രയിക്കേണ്ടി വരുന്നത്.
നിലവിൽ ഇവിടെയുള്ള സംഘടനകൾക്കും മറ്റു പ്രവാസികൾക്കും സമയബന്ധിതമായി സഹായിക്കാൻ കഴിയാത്തത്ര തൊഴിൽ നിയമ പ്രശ്നങ്ങളിൽ അകപ്പെട്ടിരിക്കുന്ന പാവപ്പെട്ട മനുഷ്യരായിരക്കണക്കിനാണ്. അത് കൊണ്ട് തന്നെ ഏറ്റവും എളുപ്പത്തിലും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിലും ഫണ്ട് ലഭ്യത ഉണ്ടാവേണ്ടതത്യാവശ്യമാണ് .

പലവിധ സാഹചര്യങ്ങളാൽ ജോലിയോ, ശമ്പളമോ താമസ ഭക്ഷണ സൗകര്യമോ ഇല്ലാത്ത ആയിരക്കണിന് സ്വന്തം രാജ്യക്കാർ മറ്റുള്ളവരുടെ സഹായ മനസ്കതയിൽ മാത്രം ദിവസങ്ങളെണ്ണിക്കൊണ്ടിരിക്കെ, അത്തരം വിഷയങ്ങളെ ഒരു തരത്തിലും വേഗത്തിൽ ഇടപെടാൻ പറ്റാത്ത നിസ്സഹായാവസ്ഥയിലാണ്, ഇന്ത്യൻ എംബസി വെൽഫെയർ വിംഗും ഫണ്ടും.

പകരം താമസ ഭക്ഷണ സൗകര്യങ്ങൾ കണ്ടെത്താനാവാത്തത് കൊണ്ട് മാത്രം, പ്രയാസമേറിയ സാഹചര്യങ്ങളിൽ നിശ്ശബ്ദരായി തുടരേണ്ട പ്രവാസീയാവസ്ഥകളും സർവ്വ സാധാരണമാണ്.

റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ സുഹൈൽ അമ്പലക്കണ്ടി നിവേദനം കൈമാറി. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ നജീബ് നെല്ലാംകണ്ടി, സെക്രട്ടറി ഷമീർ പറമ്പത്ത്, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ജാഫർ സാദിഖ് പുത്തൂർമഠം, ട്രഷറർ റാഷിദ് ദയ, ചെയർമാൻ ഷൌക്കത്ത് പന്നിയങ്കര, ജില്ലാ ഭാരവാഹികളായ ലത്തീഫ് മടവൂർ, ഫൈസൽ പൂനൂർ, സൈദ് മീഞ്ചന്ത എന്നിവർ സംബന്ധിച്ചു

spot_img

Related Articles

Latest news