കൂളിമാട്: യൂണിറ് കെ എം ജെ, എസ് വൈ എസ്, എസ് എസ് എഫ് സംയുക്തമായി നടത്തുന്ന സയ്യിദ് ത്വാഹിറുൽ അഹ്ദൽ 20ാമത് ദ്വിദിന ഉറൂസ് മുബാറകിന് ഭക്തിനിർഭരമായ തുടക്കം.നേർച്ചയുടെ മുന്നോടിയായി സയ്യിദ് ഖാസിം അഹ്ദൽ തങ്ങൾ പതാക ഉയർത്തി.എ.ജെ.കെ. തങ്ങൾ,എ.അബ്ദുറഹ്മാൻ സഖാഫി,സയ്യിദ് അലി നിയാസ്, ഇ എ ലത്വീഫ് ഹാജി തുടങ്ങിയവർ സംബന്ധിച്ചു .ഇന്ന് വൈകുന്നേരം 7 ന് റഹ്മത്തുല്ലാഹ് സഖാഫിഎളമരം പ്രഭാഷണം നടത്തും.നാളെ നടക്കുന്ന സമാപന ചടങ്ങിൽ സയ്യിദ് ബായാർ തങ്ങൾ പ്രാർത്ഥനാ സദസ്സിന് നേതൃത്വം നല്കും. ഇബ്രാഹിം സഖാഫി താത്തൂർ ആത്മീയ പ്രഭാഷണം നടത്തും.
അന്നദാനത്തോടെ ഉറൂസ് സമാപിക്കും

