വാഷിങ്ടണ്‍: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കുമായി യു.എസ്. ഇന്ത്യയില്‍ കോവിഡ് അതിവേഗം പടരുന്ന സാഹചര്യത്തിലാണ് യു.എസ് നടപടി. വിലക്ക് മെയ് നാല് മുതല്‍ നിലവില്‍ വരും. പകര്‍ച്ചവ്യാധി തടയല്‍ നിയന്ത്രണ സെന്ററിന്റെ ശിപാര്‍ശ പ്രകാരമാണ് നടപടിയെന്ന് യു.എസ് വിശദീകരിച്ചു.
ഇന്ത്യയില്‍ ജനതികമാറ്റം സംഭവിച്ച നിരവധി കൊറോണ വൈറസ് വകഭേദങ്ങള്‍ പടരുന്നുണ്ട്. ഈ ഒരു സാഹചര്യത്തില്‍ കൂടിയാണ് യാത്ര നിരോധനമെന്ന് യു.എസ് അറിയിച്ചു. അതേസമയം, യു.എസ് പൗരന്മാര്ക്കും പെര്മനെന്റ് റെസിഡന്‍സിയുള്ളവര്‍ക്കും നിരോധനമുണ്ടാവില്ല. മനുഷ്യാവകാശ പ്രവര്‍ത്തകരേയും അനുവദിക്കും. എന്നാല്‍, ഇവര്‍ യു.എസിലെത്തിയാല്‍ ക്വാറന്റീനിനും നിര്‍ബന്ധിത കോവിഡ് പരിശോധനക്കും വിധേയമാകണം.
അനിശ്ചിത കാലത്തേക്കാണ് യു.എസ് നിലവില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടാല്‍ പ്രസിഡന്റ് ജോ ബൈഡന് വിലക്ക് സംബന്ധിച്ച് പുനഃപരിശോധന നടത്തുമെന്നും യു.എസ് അറിയിച്ചു.