വാഷിംഗ്ടണ്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാന്റെ പ്രകോപനങ്ങളോട് സൈനികമായി പ്രതികരിക്കുന്ന നേതാവെന്ന് യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ പാക് പ്രകോപനങ്ങളെ നേരിടുന്നത് മുന്‍കാലത്തേക്കാളും അധികം സൈനിക ശക്തി ഉപയോഗിച്ചാണെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തൽ. യു എസ് കോണ്‍ഗ്രസിനു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യ – പാക് ബന്ധത്തെ പറ്റിയുള്ള പരാമര്‍ശം ഉള്ളത്.
ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധത്തിന് സാധ്യതയില്ലെങ്കിലും, ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിസന്ധികള്‍ കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇത് അപകടകരമായ സാഹചര്യങ്ങള്‍ക്ക് ഇടയാക്കാമെന്നും നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയും , പാകിസ്താനും തമ്മിലുള്ള പിരിമുറുക്കങ്ങള്‍ രണ്ട് ആണവായുധ രാജ്യങ്ങള്‍ തമ്മിലുള്ള സംഘട്ടന സാധ്യത ഉയര്‍ത്തുന്നു. കശ്മീരിലെ സംഘര്‍ഷങ്ങളിലൂടെയും ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളിലെ ഭീകരാക്രമണങ്ങളിലൂടെയും ഈ സാധ്യത വര്‍ധിക്കാമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.