റഷ്യന്‍ വാക്‌സിന്‍ സ്പുട്‌നിക് 5ന് ഇന്ത്യയില്‍ അനുമതി

രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ റഷ്യന്‍ വാക്‌സിന്‍ സ്പുട്‌നിക് 5ന് ഇന്ത്യയില്‍ അനുമതി നല്‍കി.
വിദഗ്ദ്ധ സമിതിയാണ് സ്പുട്‌നിക് 5ന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്നത്.

കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നീ വാക്സിനുകള്‍ക്ക് പുറമെ രാജ്യത്ത് അനുമതി ലഭിച്ച മൂന്നാമത്തെ വാക്‌സിനാണ് സ്പുട്‌നിക് 5. അടിയന്തര ഉപയോഗത്തിന് അനുമതി തേടിക്കൊണ്ട് ഡോ.റെഡ്ഡീസ് ഫെബ്രുവരി 19ന് അപേക്ഷ സമര്‍പ്പിച്ചിരുന്നു.

അതിനിടെ, ഇന്നും ഒന്നര ലക്ഷത്തിന് മുകളില്‍ പുതിയ കോവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,68,912 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 904 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.

spot_img

Related Articles

Latest news