വണ്ടാനം മെഡിക്കല്‍ കോളെജിലെ ചികിത്സാ പിഴവിന് പിന്നാലെ വയറ്റില്‍ കത്രിക കുടുങ്ങിയ ഉഷ ജോസഫിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി.
കൊച്ചി അമൃത ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ ഉഷയുടെ വയറ്റിലുണ്ടായിരുന്ന കത്രിക പുറത്തെടുത്തു.
ഇവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കൊപ്പം
എറണാകുളം മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാരും ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കി.
പുറത്തെടുത്ത കത്രിക ആശുപത്രി അധികൃതര്‍ അമ്പലപ്പുഴ പൊലീസിന് കൈമാറി.
സംഭവത്തില്‍ ഉഷ ജോസഫിന്റെ ഭര്‍തൃ സഹോദരി നല്‍കിയ പരാതിയില്‍ അന്നത്തെ
ഗൈനക്കോളജി വകുപ്പ് മേധാവിയായിരുന്ന ഡോ. ലളിതാംബികയെ മാത്രം പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തു.
ഡോ. ഷാഹിദയാണ് ഉഷ ജോസഫിന്റെ ശസ്ത്രക്രിയ നടത്തിയതെന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് അധികൃതര്‍
വ്യക്തമാക്കിയിരുന്നു. നിലവില്‍ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി
വിഭാഗം അസോസിയേറ്റ് പ്രഫസറായ ഡോ. ഷാഹിദയെ പ്രതി ചേര്‍ത്തിട്ടില്ല. എന്നാല്‍ ഡോ. ഷാഹിദയെയും ഗ്രേഡ് വണ്‍ നഴ്സായ
ധന്യ പി എസിനെയും അന്വേഷണവിധേയമായി ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു.
Mediawings:

