ശുദ്ധമായ വെളിച്ചെണ്ണ മൂലം ചര്‍മ്മത്തിന്റെ പ്രായം കുറയ്ക്കാന്‍ സാധിക്കും. രണ്ടാഴ്ച ഇതിനായി ചിലവാക്കിയാല്‍ പത്തു വയസ്സ് കുറഞ്ഞതുപോലെയുള്ള സൗന്ദര്യം ലഭിക്കും.വെളിച്ചെണ്ണ ചര്‍മത്തിന്റെ ഉള്ളിലേയ്ക്കിറങ്ങി ചര്‍മത്തിന് ഈര്‍പ്പം നല്‍കും. ചര്‍മകോശങ്ങള്‍ അയയാതെയിരിയ്ക്കാന്‍ സഹായിക്കുന്ന കൊളാജന്‍ ഉല്‍പാദനം ചര്‍മ്മത്തില്‍ വര്‍ദ്ധിപ്പിയ്ക്കും.
വെളിച്ചെണ്ണ, പാല്‍, തേന്‍ എന്നിവ കലര്‍ത്തി നല്ലൊരു മിശ്രിതമാക്കി മുഖത്തു പുരട്ടി നല്ലപോലെ മസാജ് ചെയ്യാം. ഇതിനൊപ്പം അല്പം ചെറുനാരങ്ങാനീരു കൂടി ചേര്‍ത്താന്‍ ചര്‍മത്തിന് തിളക്കവും നിറവും വര്‍ദ്ധിയ്ക്കും. മുഖം ക്‌ളീന്‍ ചെയ്യാന്‍ പച്ചപ്പാല്‍ ഉപയോഗിക്കുക. ഇത് തുടര്‍ച്ചയായി രണ്ടാഴ്ച ചെയ്താല്‍ ചര്‍മ്മത്തിലെ ചുളിവുകളും മറ്റും പോയി ചര്‍മ്മത്തിന് യുവത്വം ലഭിക്കും.