പിണറായിയോട് മോദിയെ കണ്ടു പഠിക്കാൻ വി മുരളീധരൻ

ന്യൂ​ഡ​ല്‍​ഹി:  വി​ജ​യം മോ​ദി​യെ വി​ന​യാ​ന്വി​ത​നാ​ക്കുമ്പോ​ള്‍ അ​ധി​കാ​രം പി​ണ​റാ​യി​യെ മ​ത്തു ​പി​ടി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍. പി​ണ​റാ​യി​ക്കും പാ​ര്‍​ട്ടി​ക്കും തി​രി​ച്ചു​വ​ര​വി​നു​ള്ള ക​ള​മൊ​രു​ക്കി​യ​ത് കോ​വി​ഡ്‌​കാ​ല വാ​ര്‍​ത്താ​സ​മ്മേ​ള​ന​ങ്ങ​ളാ​ണെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ നിന്ന്:

2019ലെ ​തി​ള​ക്ക​മാ​ര്‍​ന്ന തി​രി​ച്ചു​വ​ര​വി​ന് ശേ​ഷം രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത പ്ര​ധാ​ന​മ​ന്ത്രി ശ്രീ ​ന​രേ​ന്ദ്ര​മോ​ദി ഇ​ങ്ങ​നെ പ​റ​ഞ്ഞു, “ഭൂ​രി​പ​ക്ഷ ജ​ന​വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്ക​പ്പെ​ടു​ന്ന​ത്, പ​ക്ഷേ എ​ല്ലാ​വ​രെ​യും ഉ​ള്‍​ക്കൊ​ള്ളു​ന്ന​താ​ണ് ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ന്ത​സ​ത്ത.​അ​തു​കൊ​ണ്ടു​ള്ള മു​ന്നോ​ട്ടു​ള്ള യാ​ത്ര പ്ര​തി​പ​ക്ഷ​മ​ട​ക്കം എ​ല്ലാ​വ​രെ​യും ചേ​ര്‍​ത്തു​നി​ര്‍​ത്തു​ന്ന​താ​യി​രി​ക്കും”.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ​പ്ര​ക്രി​യ​യി​ല്‍ ര​ണ്ടാ​മ​തും വ​ന്‍​വി​ജ​യം നേ​ടി​യ ന​രേ​ന്ദ്ര ദാ​മോ​ദ​ര്‍ ദാ​സ് മോ​ദി ത​ന്‍റെ പ്ര​സം​ഗ​ത്തി​ലെ​വി​ടെ​യും പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളെ അ​ധി​ക്ഷേ​പി​ച്ചി​ല്ല. പ്ര​തി​പ​ക്ഷ പ​രാ​ജ​യ​ത്തി​ന്‍റെ കാ​ര​ണം എ​ണ്ണി​പ്പെ​റു​ക്കി​യി​ല്ല. ത​ന്നെ ക​ള്ള​നെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ വി​ളി​ച്ച​വ​രെ​പ്പോ​ലും പ്ര​ധാ​ന​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി​യി​ല്ല. മ​റി​ച്ച്‌ വി​ന​യ​ത്തോ​ടെ ഈ ​രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ ആ ​മ​നു​ഷ്യ​ന്‍ ത​ല​കു​നി​ച്ചു.

spot_img

Related Articles

Latest news