തിരുവനന്തപുരം: ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി കേന്ദ്രമന്ത്രി വി മുരളീധരന്. ജോസഫ് മാഷിന്റെ കൈവെട്ടിയ കാലഘട്ടമല്ല ഇതെന്ന് ജിഹാദികള്‍ക്ക് പിന്തുണ നല്കുന്നവര് മനസ്സിലാക്കണമെന്ന് അദേഹം പറഞ്ഞു.
മാഷിനെ അപായപ്പെടുത്തിയപ്പോള്‍ ഉണ്ടായ തരത്തിലുള്ള പ്രതിഷേധമായിരിക്കില്ല ഇനി ഉണ്ടാകാന്‍ പോകുന്നതെ്. മതതീവ്രവാദത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ നേതാക്കളും അത് ഓര്‍ക്കണമെന്ന് അദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സത്യം വിളിച്ചു പറയുന്നവരെ വളഞ്ഞിട്ട് ആക്രമിക്കുന്ന പ്രവണതയാണ് ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്നത്. കേരള ക്രൈസ്തവ സമുദായത്തിന്റെ ആശങ്ക തുറന്നു പറയുന്നവരെ വളഞ്ഞിട്ട് ആക്രമിക്കുന്നത് അനുവദിക്കില്ലായെന്നും മന്ത്രി വ്യക്തമാക്കി. ഇടതു മുന്നണിയിലെ സഖ്യകക്ഷിയായ കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ ബിഷപ്പ് ഹൗസിലേയ്ക്ക് നടത്തിയ മാര്‍ച്ചിനെതിരെ സഭയ്ക്ക് പിന്തുണയുമായി പാലാ നിവാസികള്‍ ഇന്ന് ഐക്യദാര്‍ഢ്യ റാലി നടത്തും. വൈകുന്നേരം 3 മണിക്ക് ബിഷപ്പ് ഹൗസിലേയ്ക്കാണ് റാലി. വിവിധ ക്രിസ്തീയ സംഘടനകളും മാര്‍ച്ചിന് പിന്തുണ അറിയിച്ചിട്ടുണ്ട്.