തെരുവില്‍ കഴിയുന്നവര്‍ക്ക് വാക്‌സിനേഷന്‍ സൗകര്യമൊരുക്കി പയ്യന്നൂര്‍ നഗരസഭ

പയ്യന്നൂര്‍ നഗരത്തിലെ തെരുവില്‍ താമസിക്കുന്നവര്‍ക്ക് പയ്യന്നൂര്‍ നഗരസഭയുടെയും താലൂക്കാശുപത്രി പാലിയേറ്റീവ് പ്രൈമറി, സെക്കണ്ടറി യൂണിറ്റുകളുടെയും നേതൃത്വത്തില്‍ വാക്‌സിന്‍ നല്‍കി.

കുട്ടികളുടെ പാര്‍ക്ക്, റെയില്‍വെ സ്റ്റേഷന്‍, കൊറ്റി തുടങ്ങിയ കേന്ദ്രങ്ങളില്‍ ചെന്നാണ് 33 ഓളം തെരുവോര വാസികള്‍ക്ക്  വാക്‌സിന്‍ നല്‍കിയത്.

നഗരസഭാധ്യക്ഷ കെ വി ലളിത, ഉപാധ്യക്ഷന്‍ പി വി കുഞ്ഞപ്പന്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി വി സജിത, നഗരസഭ സെക്രട്ടറി എം കെ ഗിരീഷ്, ഡോക്ടര്‍മാരായ സുനിത മേനോന്‍, അബ്ദുള്‍ ജബ്ബാര്‍, പി ആര്‍ഒ ജാക്‌സണ്‍ ഏഴിമല,  സ്റ്റാഫ് നഴ്‌സ് ശ്രീജ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

spot_img

Related Articles

Latest news