റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വാക്‌സിൻ കാറിൽ വെച്ച് തന്നെ നൽകുവാനുള്ള ക്രമീകരണങ്ങളായി. റിയാദ്, മക്ക, മദീന, അബഹ എന്നീ പ്രധാന പ്രവിശ്യകളിലാണ് ആദ്യ ഘട്ടത്തിൽ ഇത് നടപ്പിലാക്കുക. ആരോഗ്യ മന്ത്രാലയത്തിന്റെ “സ്വീഹതീ” ആപ് വഴി വാക്‌സിൻ രജിസ്റ്റർ ചെയ്യാൻ മന്ത്രാലയം എല്ലാവരെയും ഓർമ്മപ്പെടുത്തി.
രാജ്യത്തെ മുഴുവൻ പ്രവിശ്യകളിലും വാക്‌സിനേഷൻ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. 8 ലക്ഷത്തോളം പേരാണ് ഇതുവരെ വാക്‌സിൻ സ്വീകരിച്ചത്.
കോവിഡ് ടെസ്റ്റ് കാറിൽ വെച്ച് തന്നെ ചെയ്യാനുള്ള സൗകര്യം സൗദിയിലെ മുഖ്യ നഗരങ്ങളിൽ എല്ലാം നേരത്തെ തന്നെ ഏർപ്പെടുത്തിയിരുന്നു