വാക്സിനേറ്റർമാരെയും സഹായികളെയും താൽകാലികാടിസ്ഥാനത്തിൽ ആവശ്യമുണ്ട്

കേരള മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന വ്യാപകമായി പശു എരുമ എന്നിവയ്ക്ക് ഒക്ടോബർ 5 മുതൽ 21 പ്രവൃത്തി ദിവസങ്ങ ളിലായി രണ്ടാംഘട്ട നാഷണൽ അനിമൽ ഡിസീസ് കൺട്രോൾ പ്രൊജക്ടിന്റെ ഭാഗമായ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് യജ്ഞം നടത്തുന്നു. പ്രസ്തുത യജ്ഞത്തിലേക്ക് വാക്സിനേ റ്റർമാർ, സഹായികൾ എന്നിവരിൽനിന്നും അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു.

1) *വാക്സിനേറ്റർ*
ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന ത്തിൻ കീഴിലുള്ള പ്രദേശത്തെ പരിചയസമ്പന്നരായ സർവ്വീസിൽ നിന്ന് വിരമിച്ച ലൈവ് സ്റ്റോക് ഇൻസ്പെക്ടർമാർ, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർമാർ, ഫീൽഡ് ഓഫീസർമാർ, സർക്കാർ സർവ്വീസിൽ ഇല്ലാത്തതും കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ ഉള്ളതുമായ വെറ്ററിനറി ഡോക്ടർമാരുടെയും പക്കൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. 21 ദിവസത്തെ ക്യാമ്പയിനിൽ പങ്കെടുത്ത് വാക്സിനേഷൻ നടത്തുന്നതിന്15000/- രൂപ(പതിനയ്യായിരം രൂപ) പരമാവധി ഓണറേറിയമായി നൽകുന്നതും അതു കൂടാതെ ഭാരത സർക്കാർ നിശ്ചയിച്ച നിരക്കിൽ വാക്സിനേഷൻ ചാർജും
നൽകുന്നതാണ്.
2) *സഹായികൾ* –
ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ കീഴിലുള്ള പ്രദേശത്തെ 18 വയസിന് മുകളിൽ പ്രായമുള്ളവരും പൂർണ കായിക ആരോഗ്യമുള്ളവരുമായ മൃഗസംരക്ഷണ വകുപ്പിൽ നിന്നും വിരമിച്ച അറ്റൻഡർമാർ, പാർട്ട്ടൈം സ്വീപ്പർമാർ വി.എച്ച്.എസ്.സി. പാസ്സായവർ,കേരള വെറ്ററിനറി യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റ് കോഴ്സുകൾ പൂർത്തിയാക്കിയവർ, ആപ്ത മിത്ര വോളന്റിയർമാർ (കോട്ടയം ജില്ലയിൽ മാത്രം), സാമൂഹിക സന്നദ്ധസേന വോളന്റിയർമാർ എന്നിവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പശുക്കളെ കൈകാര്യം ചെയ്ത് മുൻപരിചയമുള്ളവർക്ക് മുൻഗണന നൽകുന്നതായിരിക്കും. 21 ദിവസത്തെ ക്യാമ്പയിൻ കാലയളവിലേക്ക് 10000/- രൂപ പ്രതിനായിരം രൂപ) പരമാവധി ഓണറേറിയം നൽകുന്നതാണ്.

അപേക്ഷകർ വെള്ളക്കടലാസിൽ തയ്യാറാക്കിയ ബയോഡേറ്റ സഹിതം തങ്ങൾ താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിൻ കീഴിലുള്ള മൃഗാശുപത്രിയിൽ മാത്രം ചീഫ് വെറ്ററിനറി ഓഫീസർ/ സീനിയർ വെറ്ററിനറി സർജൻ വെറ്ററിനറി സർജൻ മുമ്പാകെ നേരിട്ട് ആശുപത്രി പ്രവർത്തന സമയത്ത് 02/10/2021-ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി അപേക്ഷ നേരിട്ടു തന്നെ സമർപ്പിക്കേണ്ടതാണ്. അപേക്ഷയിൽ അഡ്രസ്സും മൊബൈൽ നമ്പരും വ്യക്തമായി രേഖപ്പെടുത്തേണ്ടതും ആധാർ കാർഡിന്റെ കോപ്പി അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതുമാണ് എന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ അറിയിച്ചു

spot_img

Related Articles

Latest news