ദമ്മാം : വിദേശത്തു നിന്നെടുത്ത വാക്സിൻ സൗദി അറബിയയുടെ വാക്സിൻ അപ്ഡേറ്റ് പോർട്ടൽ ആയ തവക്കൽനയിൽ അപ്ഡേറ്റ് ആകുന്നില്ല എന്ന നിരവധി പരാതികൾ ഉയർന്നിരുന്നു. ഇതിനു പരിഹാരമായതായാണ് പുതിയ വിവരം.
ഇന്ത്യയുടെ വാക്സിൻ പോർട്ടൽ ആയ Cowin പോർട്ടലിൽ നിന്നും നിങ്ങളുടെ ഐഡന്റിറ്റി ഉപയോഗിച്ച് വാക്സിൻ സർട്ടിഫിക്കറ്റ് ഡൌൺ ലോൺ ചെയ്യാൻ സാധിക്കും. ഇതിൽ രണ്ടു വാക്സിന്റെയും വിവരങ്ങൾ ഉണ്ടാകും. ശേഷം സൗദി അറബിയയുടെ ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റ് ആയ www.moh.gov.sa എന്ന സൈറ്റിൽ കയറി താഴെ കാണുന്ന ലിങ്ക് പ്രെസ്സ് ചെയ്യുമ്പോൾ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ട വിവരങ്ങൾ ലഭിക്കും. നിങ്ങളുടെ ഇഖാമ കോപ്പി, പാസ്പോര്ട്ട് കോപ്പി, വാക്സിൻ സർട്ടിഫിക്കറ്റ് മുതലായവ അപ്‌ലോഡ് ചെയ്തു ആവശ്യമായ വിവരങ്ങൾ കൂടി ചേർത്ത് കൊടുക്കുക. 24 മണിക്കൂറിനുള്ളിൽ തവക്കൽനയിൽ വിവരങ്ങൾ അപ്ഡേറ്റ് ആകും.
https://www.moh.gov.sa/en/eServices/Pages/Covid19-egistration.aspx.