ഇന്ത്യയുടെ വാക്സിൻ രംഗത്തെ സ്വകാര്യ പങ്കാളിത്തം വിലയിലും വിതരണത്തിലും മുതൽ കൂട്ടാകുമെന്നു വിപ്രോ ചെയര്മാന് അസിം പ്രേംജി. ബാംഗളൂർ ചേംബർ ഓഫ് കോമേഴ്‌സ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാക്സിൻ നിർമ്മാണം ദ്രുതഗതിയിൽ നടന്നിരുന്നുവെങ്കിലും വിതരണം ഇതുവരെ സജീവമായിട്ടില്ല. സീറും ഇൻസ്റ്റിറ്റ്യൂട്ട് 300 രൂപയ്ക്കു വാക്സിൻ നിർമ്മിച്ച് നൽകുകയും 100 രൂപ വച്ച് വിതരണത്തിന് സജ്ജമാവുകയും ചെയ്യുകയാണെങ്കിൽ 6 മാസം കൊണ്ട് തന്നെ 50 കോടി ജനങ്ങളിലേക്ക് വാക്സിൻ എത്തിക്കാൻ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ധനമന്ത്രി ഈ കാര്യത്തിൽ ഇടപെട്ടു ഉചിതമായ തീരുമാനങ്ങൾ എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡ് -19 പ്രതിസന്ധിയെ നേരിടാൻ കമ്പനി കഴിഞ്ഞ വർഷം 7,904 കോടി രൂപ സംഭാവന നൽകിയിരുന്നു