ന്യൂഡല്‍ഹി : എല്ലാവര്‍ക്കും വാക്‌സിന്‍ ഡിസംബറോടെ ലഭ്യമാക്കുമെന്നും അതിനായി 216 കോടി ഡോസ് വാക്‌സിനുകല്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുകയും ചെയ്യുമെന്ന് നീതി ആയോഗ് അംഗം ഡോ. വി. കെ പോള്‍ പറഞ്ഞു. കൂടാതെ സ്പുട്നിക്ക് വാക്സിന്റെ 15.6 കോടി ഡോസും ലഭ്യമാക്കും. ഇതിന്റെ ഭാഗമായി റഷ്യയില്‍ നിന്നുള്ള സ്പുട്നിക് വാക്സിന്റെ കൂടുതല്‍ ഡോസുകള്‍ രാജ്യത്ത് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫൈസര്‍, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്‌സിന്‍ നിര്‍മ്മാതാക്കളോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വാക്‌സിന്‍ ലഭ്യത വിലയിരുത്തിയശേഷം പ്രതികരിക്കാം എന്നവര്‍ വ്യക്തമാക്കി.
കോവാക്‌സിന്‍ നിര്‍മ്മാണത്തില്‍ മറ്റു കമ്പനികളെയും പങ്കാളികളാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്നും വി കെ പോള്‍ പറഞ്ഞു.
റഷ്യിലെ ഗമേലയ നാഷണല്‍ സെന്റര്‍ വികസിപ്പിച്ച സ്പുട്‌നിക് വി കോവിഡ് വാക്‌സിന്‍ അടുത്തയാഴ്ച മുതല്‍ രാജ്യത്തുടനീളം പൊതു വിപണിയില്‍ ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു. സ്പുട്‌നിക് വി ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെഡ്ഡീസ് ലബോറട്ടറിയാകുവും.
അതേസമയം മെയ് 3 മുതല്‍ രാജ്യത്ത് കൊറോണ രോഗമുക്തിയില്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ അറിയിച്ചു. 187 ജില്ലകളിലും രോഗവ്യാപനം കുറഞ്ഞ് വരുന്നുണ്ട്. രാജ്യത്തൊട്ടാകെയുള്ള പോസിറ്റിവിറ്റി നിരക്കും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 21.95 ശതമാനത്തില്‍ നിന്നും 21.02 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.