ദുബായ് നിവാസികളുടെ 5 വയസും അതിൽ കൂടുതലുമുള്ള കുട്ടികൾക്ക് ഫൈസർ വാക്‌സിൻ ലഭിക്കുന്നതിന് ഇപ്പോൾ അപ്പോയിന്റ്‌മെന്റുകൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാവുന്നതാണ്. അതിനായി കുട്ടികളുടെ രക്ഷിതാക്കൾ ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) ആപ്പ് വഴിയോ അല്ലങ്കിൽ 800-342 എന്ന വാട്ട്‌സ്ആപ്പ് നമ്പർ വഴിയോ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം.
12 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് ദുബായിൽ Pfizer വാക്സിൻ 2021 മെയ് മുതൽ ലഭിച്ചിരുന്നു. 5-11 വയസ് പ്രായമുള്ള കുട്ടികൾക്ക് വാക്‌സിൻ വാഗ്ദാനം ചെയ്യുന്ന ഡിഎച്ച്എ കേന്ദ്രങ്ങൾ ചുവടെ :
ഊദ് മെത്ത വാക്സിനേഷൻ സെന്റർ
അൽ ത്വാർ ഹെൽത്ത് സെന്റർ
അൽ മിസാർ ഹെൽത്ത് സെന്റർ
നാദ് അൽ ഹമർ ഹെൽത്ത് സെന്റർ
അൽ മൻഖൂൽ ഹെൽത്ത് സെന്റർ
അൽ ലുസൈലി ഹെൽത്ത് സെന്റർ
നാദ് അൽ ഷെബ ഹെൽത്ത് സെന്റർ
സബീൽ ഹെൽത്ത് സെന്റർ
അൽ ബർഷ ഹെൽത്ത് സെന്റർ