വീട് തോറും വാക്‌സിനേഷനുള്ള രജിസ്ട്രേഷൻ നടത്തുവാൻ എന്ന പേരിൽ വരുന്നവരെ സൂക്ഷിക്കുക. ഗവണ്മെന്റ് ഡിപ്പാർട്ട്മെന്റിൽ നിന്നും അയച്ചതാണ് എന്ന് പറഞ്ഞ്, ഡ്യൂപ്ലിക്കേറ്റ് ഐഡി കാർഡുമായി ആണ് അവരെത്തുക.
ആധാർ നമ്പറും ചിലപ്പോൾ ആധാർ കാർഡിന്റെ ഫോട്ടോയും കൈക്കലാക്കുകയാണ് അവരുടെ ലക്ഷ്യം. ഫോം കംപ്ലീറ്റ് ചൈയ്യുമ്പോൾ മൊബൈലിൽ വന്ന OTP (ONE TIME PASSWORD ) അവർക്ക് കൊടുത്തു കഴിഞ്ഞാൽ നമ്മുടെ ബാങ്കിൽ നിന്നും അവർ പൈസ ട്രാൻസ്ഫർ ചെയ്തു കഴിഞ്ഞിട്ടുണ്ടാകും.
ഗവണ്മെന്റ് ആരെയും വാക്‌സിനേഷൻ രജിസ്റ്റർ ചെയ്യാൻ അയച്ചിട്ടില്ല. ഓൺലൈൻ രജിസ്ട്രേഷൻ മാത്രമേ ഉള്ളു. അത് കൊണ്ട് ആളുകൾ വന്നാൽ അവർക്ക് ഒരു ഇൻഫർമേഷനും കൊടുക്കാതിരിക്കുക. ഇത്തരം തട്ടിപ്പുകളെ കുറിച്ച് മറ്റുള്ളവരെയും ബോധവാന്മാരാക്കുക.