18 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിന്‍ രജിസ്ട്രേഷന്‍ വൈകിട്ട് നാല് മണി മുതല്‍

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയില്‍ രാജ്യം നട്ടംതിരിയുന്നതിനിടെ പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ യജ്ഞത്തിന് ഇന്ന് തുടക്കം. വൈകിട്ട് നാല് മണി മുതലാണ് കൊവിന്‍ പോര്‍ട്ടല്‍ വഴിയോ കേന്ദ്ര ആരോഗ്യ സേതു ആപ്പ് വഴിയോ പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം.

പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് മെയ് മാസം ഒന്നാം തിയതി മുതലാണ് വാക്‌സിന്‍ നല്‍കുക. അതേസമയം രാജ്യത്തെ ഓക്‌സിജന്‍ വിതരണം വിലയിരുത്താന്‍ നാളെയും വിവിധ മന്ത്രാലയങ്ങള്‍ യോഗം ചേരും. കഴിഞ്ഞ ആറ് ദിവസമായി പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന് മുകളിലായി നില്‍ക്കുന്ന സാഹചര്യത്തിലാണിത്.

ഇന്ത്യയില്‍ പ്രതിദിന മരണ സംഖ്യ മൂവായിരത്തോട് അടുക്കുകയാണ്. കര്‍ണാടകത്തില്‍ കൊവിഡ് കര്‍ഫ്യു നിലവില്‍ വന്നിട്ടുണ്ട്. മെയ് 12 വരെ 14 ദിവസം കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

spot_img

Related Articles

Latest news