ആവശ്യപ്പെട്ടത് 50 ലക്ഷം ഡോസ് വാക്‌സിന്‍; കിട്ടിയത് 2 ലക്ഷം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് അതിരൂക്ഷമായി വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വേണ്ടത്ര കോവിഡ് വാക്സീന്‍ അനുവദിക്കാത്തത് കൂടുതല്‍ പ്രതിസന്ധിയില്‍. 50 ലക്ഷം ഡോസ് ഉടന്‍ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇന്നലെ എത്തിയതു 2 ലക്ഷം മാത്രം.

ഇന്നലെയെത്തിയ 2 ലക്ഷം ഡോസില്‍ 30,000 തിരുവനന്തപുരം ജില്ലയ്ക്കും 10,000 വീതം കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ക്കും ലഭിച്ചു. വാക്സീന്‍ ക്ഷാമം കാരണം തിരുവനന്തപുരം ജില്ലയിലെ 188 ക്യാംപുകളില്‍ 24 എണ്ണം മാത്രമാണ് ഇന്നലെ പ്രവര്‍ത്തിച്ചത്.

ആദ്യ ഡോസ് 48.97 ലക്ഷം പേര്‍ക്കു ലഭിച്ചു. രണ്ടാം ഡോസും ലഭിച്ചവര്‍ 5.93 ലക്ഷം. ആദ്യ ഡോസ് കുത്തിവച്ച മിക്കവരും രണ്ടാം ഡോസ് സ്വീകരിക്കേണ്ട സമയം അടുക്കുമ്പോഴാണു വാക്സീന്‍ ക്ഷാമം.

സംസ്ഥാനത്തെ 3.65 കോടി ജനങ്ങളില്‍ 13.39 % മാത്രമേ ഇതുവരെ വാക്സീന്‍ സ്വീകരിച്ചിട്ടുള്ളൂ.

spot_img

Related Articles

Latest news