നാട്ടിൽ നിന്നെടുത്തവാക്സിൻ തവക്കൽനയിൽ അപ്ഡേറ്റ് ആകുന്നില്ല 

അൽഖോബാർ : നേരിട്ടുള്ള വിമാന സർവീസ് നിര്ത്തലാക്കിയത് മൂലം നാട്ടിൽ നിന്ന് മറ്റു മാർഗങ്ങളിൽ കൂടി ഇവിടെയെത്തിയ പ്രവാസികളുടെ ദുരിതം തീരുന്നില്ല. പ്രവാസികൾ ആശങ്കയിൽ.

 

160000 രൂപയിൽ അധികം മുടക്കി സൗദിയിലേക്ക് യാത്ര തിരിച്ച രണ്ടു വാക്സിനും എടുത്ത പ്രവാസികൾക്കാണ് ഈ ദുരവസ്ഥ. കേരള സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും അംഗീകാരത്തോടെയുള്ള വാക്സിൻ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്തിട്ടും തവക്കൽനയിൽ വിവരം ലഭ്യമാകുന്നില്ല . ഇതുമൂലം വീണ്ടും ഒരാഴ്ചത്തെ ക്വാറന്റൈൻ സൗദിയിൽ വേണ്ടി വരുമോ എന്ന ആശങ്കയിലാണ് പ്രവാസികൾ . എന്നാൽ സൗദിയിൽ രണ്ടു വാക്സിനും പൂർത്തിയായവർക്കു തവക്കൽനയിൽ പച്ച നിറം കാണിക്കുന്നുണ്ട് .തവക്കൽന എന്ന ആപ്ലിക്കേഷനിൽ വാക്സിൻ എടുത്തതായി കാണിച്ചാൽ മാത്രമേ പുറത്തിറങ്ങാൻ അനുവാദമുള്ള . അല്ലാതെ പിടിക്കപ്പെട്ടാൽ വലിയ പിഴ ഒടുക്കേണ്ടതായി വരും. നേരിട്ടുള്ള വിമാന യാത്രക്കുള്ള അവസരം ഇനിയും അടുത്തൊന്നും സാധ്യമല്ലാതിരിക്കെ വാക്സിൻ വിവരങ്ങൾ സൗദിയിലും മറ്റു വിദേശ രാജ്യങ്ങളിലും ലഭ്യമാക്കത്തരത്തിൽ ബന്ധപ്പെട്ടവർ ഇടപെട്ടു ഉറപ്പു വരുത്തണമെന്നാണ് പ്രവാസികളുടെ അടിയന്തിര ആവശ്യം.

spot_img

Related Articles

Latest news