വളാഞ്ചേരി നഗരസഭയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ

വളാഞ്ചേരി നഗരസഭ കോവിഡ് പ്രതിരോധ ചികിത്സാ പ്രവർത്തനങ്ങൾക്കായി 2021- 22 വർഷത്തെ പ്രോജക്ടിൽ ഉൾപ്പെടുത്തി കാർത്തല ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയ്ക്ക് അനുവദിച്ച കോവിഡ് സ്പെഷ്യൽ പ്രോജക്ടിലെ മരുന്നുകളുടെ വിതരണോദ്ഘാടനം ബഹു: നഗരസഭാ ചെയർമാൻ ശ്രീ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. വൈസ് ചെയർപേർസൺ ശ്രീമതി റംല മുഹമ്മദ്, ആരോഗ്യ സ്റ്റാഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. മാരാത്ത് ഇബ്രാഹിം, മെഡിക്കൽ ഓഫീസർ ശ്രീമതി ശ്രുതി എന്നിവർ പങ്കെടുത്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും 33 ആം വാർഡിലെ കൗൺസിലറുമായ ശ്രീ മുജീബ് വാലാസി, 24 ആം വാർഡ് കൗൺസിലർ ശ്രീ അച്യുതൻ, 27 ആം വാർഡ് കൗൺസിലർ ശ്രീമതി ബദരിയ എന്നിവർ വാർഡിലേക്ക് ഉള്ള മരുന്നുകൾ ചെയർമാനിൽ നിന്നും ഏറ്റുവാങ്ങി. ഡിസ്പെൻസറിയിലൂടെ ഇതുവരെ നഗരസഭയിലെ 1,124 കാറ്റഗറി എ കോവിഡ് രോഗികൾക്കും ക്വാറെൻറ്റയിനിൽ ഉള്ള 1370 പേർക്കും കോവിഡ് രോഗ മുക്തരായ 643 പേർക്കും ആയൂർവേദ മരുന്നുകൾ നൽകിയിട്ടുണ്ടെന്നും പ്രോജക്ട് അനുവദിച്ചതിലൂടെ കൂടുതൽ ആളുകളിലേക്ക് മരുന്നുകൾ എത്തിക്കാൻ കഴിയുമെന്നും മെഡിക്കൽ ഓഫീസർ പറഞ്ഞു. മരുന്നുകൾ ആവശ്യമുള്ളവർക്ക് കൗൺസിലർമാർ, ആശാവർക്കർമാർ എന്നിവർ മുഖേന മെഡിക്കൽ ഓഫീസറെ ബന്ധപ്പെടാവുന്നതാണ്.

spot_img

Related Articles

Latest news