വാളയാർ അമ്മയ്ക്ക് സ്വീകരണം നൽകും.

അരുംകൊല ചെയ്യപ്പെട്ട തന്റെ പെൺമക്കൾക്ക് നീതി ലഭിക്കുന്നതിന് ജന മനസ്സാക്ഷിയെ ഉണർത്തുന്നതിനു വേണ്ടി വാളയാർകുരുന്നുകളുടെ അമ്മ നടത്തുന്ന നീതി യാത്രയ്ക്ക് പന്തീരാങ്കാവിൽ പൗരസ്വീകരണം നൽകുമെന്ന് സ്വരാജ് വിചാർ സഭ പ്രസിഡണ്ട് വിനോദ് മേക്കോത്ത് സെക്രട്ടറി ഫൈസൽ നടുവട്ടം എന്നിവർ അറിയിച്ചു.

 

സി.ആർ. നീലകണ്ഠൻ, വിളയോടി വേണുഗോപാൽ, വി.എം. മാർസൻ എന്നിവരുടെ നേതൃത്വത്തിലുള്ള നീതി യാത്രയ്ക്ക് മാർച്ച് 13 ശനിയാഴ്ച 2 മണിക്ക് പന്തീരാങ്കാവിൽ തൊണ്ടയാട് – രാമനാട്ടുകര ബൈപാസ് പരിസരത്ത് വെച്ചാണ് സ്വീകരണം നൽകുകയെന്ന് അവർ പറഞ്ഞു. സ്വീകരണത്തിൽ വിവിധ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും.

spot_img

Related Articles

Latest news