തിരുവനന്തപുരം: കേരളത്തിന് രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളും ഒരു അമൃത് ഭാരത് ട്രെയിനും പരിഗണനയിലെന്ന് വിവരം.12 സ്ലീപ്പർ വന്ദേഭാരത് ട്രെയിനുകളാണ് ഈ വര്ഷം പുറത്തിറക്കാന് പോകുന്നത്. ഈ വര്ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന് പോകുന്ന സംസ്ഥാനങ്ങള്ക്കായിരിക്കും ആദ്യ പരി ഗണന. ആദ്യ സർവീസ് നടക്കാനിരിക്കുന്ന അസമും ബംഗാളും കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളാണ്.
തിരുവനന്തപുരം-ചെന്നൈ റൂട്ടിലാകും കേരളത്തിലേക്കുള്ള ആദ്യ വന്ദേഭാരത് സ്ലീപ്പർ ഓടുക എന്നാണ് വിവരം. തിരുവനന്തപുരം-ബെംഗളൂരു പാതയാണ് രണ്ടാമത് പരിഗണനയിലുള്ളത്. എറണാകുളത്ത് നിന്ന് ബിഹാറിലെ ജോഗ്ബനിയിലേക്ക് അമൃത് ഭാരത് ട്രെയിനും പരിഗണനയിലുണ്ട്.
റെയിൽവെ സുരക്ഷാ കമ്മിഷണറുടെ മേല്നോട്ടത്തില് വന്ദേഭാരത് സ്ലീപ്പർ ട്രെയിന് അതിന്റെ അവസാന അതിവേഗ പരീക്ഷണം കഴിഞ്ഞ ദിവസം പൂർത്തിയാക്കി. കൊൽക്കത്ത- ഗുവാഹാത്തിപാതയിലാണ് ആദ്യ സർവീസ് നടത്തുക.

