വാണിയമ്പലത്തെ രണ്ടാം റെയിൽവേ പ്ലാറ്റ്‌ഫോം നാടിന് സമർപ്പിച്ച് രാഹുൽ ഗാന്ധി

മലപ്പുറം: വാണിയമ്പലം റെയില്‍വേ സ്റ്റേഷൻ്റെ രണ്ടാം പ്ലാറ്റ്‌ഫോം രാഹുല്‍ ഗാന്ധി എംപി ഉദ്ഘാടനം ചെയ്തു. എ പി അനില്‍ കുമാര്‍ എംഎല്‍എ അധ്യക്ഷനായി. കെ സി വേണുഗോപാൽ എംപി മുഖ്യാതിഥിയായി. എംഎല്‍എയുടെ വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് രണ്ടാം പ്ലാറ്റ്‌ഫോമിൻ്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ഒരേ സമയം 18 കോച്ചുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന 405 മീറ്റര്‍ നീളമുള്ള പ്ലാറ്റ്‌ഫോമാണ് വാണിയമ്പലത്ത് നിര്‍മിച്ചത്. ഷൊര്‍ണൂര്‍ നിലമ്പൂര്‍ പാതയിലെ നീളം കൂടിയ പ്ലാറ്റ്‌ഫോമാണിത്. രണ്ടാം പ്ലാറ്റ്‌ഫോം നിലവില്‍ വന്നതോടെ യാത്രക്കാരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് സാധ്യമായത്. അതേസമയം കേരളത്തിലെ തന്നെ ഏറ്റവും രസകരമായ കാടുകളിലൂടെയുള്ള നിലമ്പൂർ ഷൊർണൂർ പാത, ഇന്ന് ഉദ്ഘാടനം ചെയ്ത പുതിയ പാതയിൽ കൂടി ആരംഭിച്ചതോടെ കൂടുതൽ സഞ്ചാരികളെയും യാത്രക്കാരെയും ആകർഷിക്കും. അടുത്ത കാലത്തായി സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ നിരവധി ഫണ്ടുകളാണ് നിലമ്പൂർ റെയിൽവേയുടെ വികസനപ്രവർത്തനങ്ങൾക്കായി ലഭിച്ചത്.

spot_img

Related Articles

Latest news