ഡെൻമാർക്ക് : കോവിഡ് വാക്സിൻ സ്വീകരിച്ചവരെ പ്രവേശിപ്പിക്കാൻ ഡെൻമാർക്ക് തയ്യാറെടുക്കുന്നു. കോവിഡ് വ്യാപനം മൂലം തകർന്നടിഞ്ഞ സാമ്പത്തിക രംഗം മെച്ചപ്പെടുത്തുന്നതിന്റെ ആദ്യ പടിയാണ് പുതിയ തീരുമാനം.
രോഗ തീവ്രതയും വ്യാപനവും നിയന്ത്രണവിധേയമായ സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനം നടപ്പാക്കാൻ ആലോചിക്കുന്നത്. വാക്സിൻ സ്വീകരിച്ചവർക്കു കോവിഡ് പാസ്പോര്ട്ട് കൈവശം വച്ചാൽ അതിർത്തി കടത്തിവിടാനാണ് ആലോചിക്കുന്നത്. മറ്റു യൂറോപ്യൻ രാജ്യങ്ങളും ഇത്തരം തീരുമാനങ്ങൾക്കും അനുകൂലമായാൽ യൂറോപ്പിനകത്തു യാത്രകൾ എളുപ്പമാകും