വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

മലപ്പുറം: പുനർനിർമ്മിക്കപ്പെട്ട വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം ശനിയാഴ്ച്ച ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യും. 2018ലെ പ്രളയത്തിൽ തകർന്നുപോയ പോയ വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായാണ് പുനർനിർമ്മിച്ചത്.

ഡോ. ഷംഷീർ വയലിലിന്റെ ഉടമസ്ഥതയിലുള്ള വിപിഎസ് ഹെൽത്ത്കെയർ ഗ്രൂപ്പാണ് ഈ കുടുംബാരോഗ്യ കേന്ദ്രം പത്തുകോടി രൂപ ചിലവിൽ പുനർനിർമ്മിച്ച് സർക്കാറിന് കൈമാറുന്നത്.

15,000 ചതുരശ്രയടി വിസ്തീർണമുള്ള കുടുംബാരോഗ്യ കേന്ദ്രത്തിൽ വിപുലമായ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക സംവിധാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. ആധുനിക ലബോറട്ടറി, ഇമേജിംഗ് സേവനങ്ങൾ, വിഷൻ ആൻഡ് ഡെന്റൽ ക്ലിനിക്ക്, മൊബൈൽ ഐ സിയു സൗകര്യമുള്ള ആംബുലൻസ്, ഓക്സിജൻ കോൺസെൻട്രേറ്റർ സൗകര്യമുള്ള 10 നിരീക്ഷണ കിടക്കകളും സ്റ്റബിലൈസേഷൻ യൂണിറ്റും, ഓപ്പൺ ജിം, ഡയറ്റ് കുക്കിങ് ക്ലാസ്സിനുള്ള സൗകര്യം, പ്രത്യേക വാക്സിൻ / മെഡിക്കൽ സ്റ്റോർ, ഇമർജൻസി റൂം, അമ്മമാർക്കും കുട്ടികൾക്കും ഗർഭിണികൾക്കും പ്രായമായവർക്കുമുള്ള പ്രത്യേക മേഖലകൾ എന്നിവ കേന്ദ്രത്തിലുണ്ട്.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ അത്യാധുനിക സൗകര്യങ്ങളോടെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്താൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ആർദ്രം മിഷന്റെ ലക്ഷ്യമാണ് വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പൂർത്തിയാകുന്നത്. സംസ്ഥാനത്തെ മുഴുവൻ കുടുംബാരോഗ്യ കേന്ദ്രങ്ങളെയും മികവിന് കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ശ്രമമാണ് ആണ് സർക്കാർ നടത്തിവരുന്നത്. അതിനായുള്ള തുടർ പ്രയാണത്തിൽ അനുകരണീയ മാതൃകയാകും വാഴക്കാട്ടെ കുടുംബാരോഗ്യ കേന്ദ്രം.

spot_img

Related Articles

Latest news