പത്തനംതിട്ട: ആറന്മുളയില് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണ ജോര്‍ജിനെ കൈയേറ്റം ചെയ്തതായി പരാതി. ആറാട്ടുപുഴയില്‍ ബൂത്ത് സന്ദര്‍ശനത്തിനിടെയാണ് സംഭവം. കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകരാണ് തന്നെ ആക്രമിച്ചതെന്ന് വീണ ജോര്‍ജ് ആരോപിച്ചു.
വാഹനത്തില്‍ ബൂത്തിലേക്കെത്തുകയായികരുന്ന വീണാ ജോര്‍ജിനെ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. വാഹനം തടയന്‍ ശ്രമിച്ചവര്‍ എംഎല്‍എയെ അസഭ്യം പറഞ്ഞെന്നും പരാതിയില്‍ പറയുന്നു. ആറാട്ടുപുഴയില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം.
വാഹനം ബൂത്ത് വളപ്പില്‍ കയറ്റാന്‍ അനുമതിയുണ്ടെന്നു വ്യക്തമാക്കിയിട്ടും ഇതു നിഷേധിച്ചതാണ് സംഘര്‍ഷത്തിലേക്കു നയിച്ചത്. തുടര്‍ന്ന് സംഭവ സ്ഥലത്തേക്കിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞവരുമായി വാക്കു തര്‍ക്കമുണ്ടായി. സംഭവത്തില്‍ ഇവര്‍ പോലീസില്‍ പരാതി നല്കി.