കേരളത്തില്‍ പച്ചക്കറി വില കുതിച്ചുയരുന്നു

പച്ചക്കറി വില കുതിക്കുകയാണ്. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ മഴ മൂലമുണ്ടായ കൃഷി നാശമാണ് വില വര്‍ധിക്കാന്‍ കാരണമായത്. സവാള, തക്കാളി ബീന്‍സിനുമെല്ലാം വില കുതിച്ചുയരാന്‍ കാരണമായത്.

തക്കാളിക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നിരിട്ടിയാണ് കേരളത്തില്‍ വില കൂടിയിരിക്കുന്നത്. തിരുവനന്തപുരത്തെ മാര്‍ക്കറ്റില്‍ കിലോയ്ക്ക് 60 രൂപയാണ് തക്കാളി വില.

തക്കാളി, ബീന്‍സ്, അമരപ്പയര്‍, മല്ലിയില മുതലായവയാണ് മഴയില്‍ നശിച്ചത്. വെള്ളക്കെട്ടിനാല്‍ ചെടികള്‍ അഴുകിയ നിലയിലായിട്ടുണ്ട്.

മഴക്കെടുതി മൂലമുണ്ടായ നഷ്ടക്കണക്കാണ് കര്‍ഷകര്‍ക്ക് പറയാനുള്ളത്. എന്നാല്‍, തമിഴ്നാട്ടിലെ മൊത്തവിതരണ ചന്തയില്‍ മറ്റു പച്ചക്കറികള്‍ക്ക് മുമ്പത്തേതില്‍ നിന്ന് വില കാര്യമായി കൂടിയിട്ടുമില്ല. ദിവസവും ഇന്ധന വില ഉയരുന്നുണ്ടെങ്കിലും രണ്ടും മാസം മുമ്പ് കൂട്ടിയ ചരക്കു കൂലിയാണ് ഇപ്പോഴും ലോറി ഉടമകള്‍ ഈടാക്കുന്നത്.

spot_img

Related Articles

Latest news