ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി: സെക്രട്ടേറിയറ്റ് അങ്കണത്തിലും തുടക്കമായി

തുടക്കം കുറിച്ച്‌ മുഖ്യമന്ത്രി; 70 ലക്ഷം കുടുംബങ്ങളെ പങ്കെടുപ്പിച്ച്‌ കൃഷിവകുപ്പിന്റെ ജനകീയ ക്യാമ്പയിൻ

തിരുവനന്തപുരം: സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ ഈ വര്‍ഷത്തെ ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. സെക്രട്ടറിയേറ്റ് അങ്കണത്തിലെ പച്ചക്കറിത്തോട്ടത്തില്‍ പച്ചക്കറി തൈകള്‍ നട്ടു കൊണ്ടായിരിന്നു ഉദ്ഘാടനം. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ചടങ്ങിൽ അധ്യക്ഷനായിരുന്നു.

70 ലക്ഷം കുടുംബങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള കൃഷിവകുപ്പിന്റെ ഒരു ജനകീയ കാമ്പയിൻ ആണ് ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി. സംസ്ഥാന കൃഷിവകുപ്പ് 50 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും ഒന്നരക്കോടി പച്ചക്കറി തൈകളുമാണ് പദ്ധതിയുടെ ഭാഗമായി ഈ മാസം വിതരണം ചെയ്യുന്നത് .

ഓണം സീസണ്‍ മുന്നില്‍കണ്ടുകൊണ്ട് എല്ലാ കുടുംബങ്ങളിലും സുരക്ഷിത ഭക്ഷണത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനു കൂടിയാണ് പദ്ധതി. കര്‍ഷകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ,വനിത ഗ്രൂപ്പ്കള്‍ക്കും, സന്നദ്ധ സംഘടനകള്‍ക്കും കൃഷി ഭവന്‍ മുഖാന്തരം സൗജന്യമായി പച്ചക്കറി വിത്തുകളും തൈകളും ജൂണ്‍ പകുതിയോടെ ലഭ്യമാക്കും.

കഴിഞ്ഞ അഞ്ചു വര്‍ഷമായി സംസ്ഥാനത്ത് പച്ചക്കറി കൃഷിയിലുണ്ടായ മുന്നേറ്റം തുടരുക എന്നതു തന്നെയാണ് പദ്ധതി ലക്ഷ്യം. കഴിഞ്ഞ അഞ്ച് വര്‍ഷവും വളരെ ജനകീയമായി നടപ്പിലാക്കപ്പെട്ട പദ്ധതിയായിരുന്നു ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി.

കഴിഞ്ഞ വര്‍ഷം ഓണത്തിനു മാത്രം 2.32 ലക്ഷം മെട്രിക് ടണ്ണിന്റെ ഗാര്‍ഹിക പച്ചക്കറി ഉത്പാദനം ഈ പദ്ധതിയുടെ ഭാഗമായി കൈവരിക്കുവാന്‍ കഴിഞ്ഞിരുന്നു. ഇത് വര്‍ധിപ്പിക്കുകയും എല്ലാ സീസണിലും സ്വന്തമായി കൃഷി ഇറക്കുന്നതിന് കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുകയും വീട്ടുവളപ്പിലെ കൃഷി വ്യാപകമാക്കുകയും ചെയ്യുക എന്നതായിരിക്കും പദ്ധതി ലക്ഷ്യമിടുന്നത് . കൃഷിവകുപ്പിന് കീഴിലുള്ള വിഎഫ്പിസികെ, കേരള കാര്‍ഷിക സര്‍വകലാശാല, അഗ്രോ സര്‍വീസ് സെന്ററുകള്‍ എന്നിവ മുഖാന്തിരമാണ് വിത്തുകളും തൈകളും വിതരണത്തിനായി തയ്യാറായിട്ടുള്ളത്.

ചീര , വെണ്ട , പയര്‍ , പാവല്‍ , വഴുതന എന്നിങ്ങനെ 5 ഇനം വിത്തുകള്‍ അടങ്ങിയ വിത്ത് പാക്കറ്റുകള്‍ ആയിരിക്കും കര്‍ഷകര്‍ക്കായി കൃഷിഭവന്‍ മുഖാന്തരം വിതരണം ചെയ്യുക.

സെക്രട്ടറിയേറ്റില്‍ നടന്ന ചടങ്ങില്‍ കാര്‍ഷികോല്‍പാദന കമ്മീഷണര്‍ ഇഷിതാ റോയി ഐ എ എസ്, കൃഷി ഡയറക്ടര്‍ കെ. വാസുകി ഐ എ എസ്, സെക്രട്ടറി ഡോ. രത്തന്‍ ഖേല്‍കര്‍ ഐ എ എസ് എന്നിവര്‍ പങ്കെടുത്തു

spot_img

Related Articles

Latest news