കര്‍ണാടകയില്‍ പച്ചക്കറി ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു; 10 മരണം

കർണാടകയില്‍ പച്ചക്കറി ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് 10 മരണം. ഉത്തര കന്നഡ ജില്ലയിലെ യെല്ലപുര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹാവേരി – കുംത്ത ദേശീയ പാത 65ല്‍ പുലർച്ചെ 5 മണിക്കായിരുന്നു അപകടം.പച്ചക്കറി കയറ്റിവന്ന ലോറി ഡിവൈഡറില്‍ ഇടിച്ച്‌ തലകീഴായി മറിയുകയായിരുന്നു. ലോറിയില്‍ പച്ചക്കറി ചാക്കുകള്‍ക്കു മീതെ ഇരുന്ന് സഞ്ചരിച്ചവരാണ് അപകടത്തിനിരയായത്.

തലകീഴായി മറിഞ്ഞ ലോറിക്കടിയില്‍ പെട്ടായിരുന്നു മരണം. മരിച്ചവരെല്ലാം ഹാവേരി ജില്ലയില്‍ നിന്നുള്ളവരാണ്. മൂടല്‍മഞ്ഞ് കാരണം ദൃശ്യ പരിധി കുറഞ്ഞതാണ് അപകടകാരണമെന്നാണ് നിഗമനം. പച്ചക്കറി കയറ്റി ഹാവേരിയിലേക്ക് പോകുകയായിരുന്ന ലോറിയില്‍ ലിഫ്റ്റ് ചോദിച്ചു കയറിയവരാണ് അപകടത്തിനിരയായവരില്‍ പലരും. പരിക്കേറ്റ മുഴുവൻ പേരുടെയും നില ഗുരുതരമാണ്. ഇവരെ വിദഗ്ധ ചികിത്സക്കായി ഹുബ്ബള്ളി കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

spot_img

Related Articles

Latest news