വെജിറ്റേറിയൻമാർക്കും ചിക്കൻ!!!

വെജിറ്റേറിയന്‍ മാത്രം കഴിക്കുന്നവര്‍ക്കും ഇനി ചിക്കന്‍ കഴിക്കാം. ചെടികളില്‍ ഉല്‍പാദിപ്പിച്ച കോഴിയിറച്ചി ഗള്‍ഫില്‍ പരിചയപ്പെടുത്തുകയാണ് സിങ്കപ്പൂരിലെ ഒരു സ്ഥാപനം.

സൗജന്യമായി ഇതിന്‍റെ രുചി അറിയാനും സകൗര്യമുണ്ട്. ദുബൈയില്‍ ഈമാസം 16 മുതല്‍ 18 വരെ ദിവസവും നൂറുപേര്‍ക്ക് വെജിറ്റേറിയന്‍ ചിക്കന്‍ കൊണ്ട് നിര്‍മിച്ച ബര്‍ഗര്‍ സൗജന്യമായി വിതരണം ചെയ്യും.

ടിന്‍ഡില്‍ എന്നാണ് ഈ വെജിറ്റേറിയന്‍ കോഴിയിറച്ചിയുടെ പേര്. വിളിക്കുന്നത് ചിക്കന്‍, കോഴിയിറച്ചി എന്നൊക്കെയാണെങ്കിലും ഇതിന് കോഴി എന്നല്ല ഒരു പക്ഷിയുമായും ബന്ധമില്ല. പൂര്‍ണമായും ചെടികളില്‍ വിളയുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് ചിക്കന്‍റെ രുചിയുള്ള ഇതിന്‍റെ നിര്‍മാണമെന്ന് നെക്സ്റ്റ് ജെന്‍ ഫുഡ് കമ്ബനിയുടെ സ്ഥാപകരില്‍ ഒരാളും സി ഇ ഒയുമായ ആന്‍ഡ്രേ മെനസിസ് പറയുന്നു.

ദുബൈ ജുമൈറ ബീച്ച്‌ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ടിന്‍ഡില്‍ എന്ന വെജിറ്റേറിയന്‍ കോഴിയിറച്ചി ദുബൈയില്‍ പുറത്തിറക്കിയത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഈ വെജിറ്റേറിയന്‍ കോഴിയിറച്ചികൊണ്ട് പാകം ചെയ്ത വിഭവങ്ങള്‍ പരീക്ഷിക്കാനും അവസരമുണ്ടായിരുന്നു. ചിക്കന്‍ വിഭവങ്ങളുടെ രൂപത്തിലും ഭാവത്തിലും രുചികളിലും നിരവധി വിഭവങ്ങളൊരുക്കാന്‍ കഴിയുമെന്നാണ് വിദഗ്ധരായ ഷെഫുമാര്‍ പറയുന്നത്.

ഈമാസം 16 മുതല്‍ യു എ ഇയിലെ ദുബൈ, അബൂദബി, ഫുജൈറ എന്നിവിടങ്ങളിലെ എട്ട് റെസ്റ്റോറന്റുകളുടെ ഇരുപതോളം ശാഖകളില്‍ ടിന്‍ഡില്‍ ചിക്കന്‍ കൊണ്ട് നിര്‍മിച്ച വിഭവങ്ങള്‍ വിളമ്ബി തുടങ്ങും. ബുര്‍ജ് ഖലീഫയിലെ അറ്റ്മോസ്ഫിയനര്‍, അക്കിറ ബാക്ക് ദുബൈ, ഡി ഐ എഫ്സിയിലെ ബിബി സോഷ്യല്‍ ഡൈനിങ്ങ്, ഡി ഐ എഫ് സിയിലെയും ജുമൈറ പാര്‍ക്കിലെയും ബൈറ്റ് മീ ബര്‍ഗര്‍, ഗെറ്റ് പ്ലക്ക്ഡ് റെസ്റ്റോറന്റുകള്‍, ജുമൈറ ബീച്ച്‌ ഹോട്ടലിലെ ഫിക്ക, ദുബൈ മറീനയിലെ സീറോ ഗ്രാവിറ്റി, ദുബൈയിലെയും അബൂദബിയിലെയും ലാ ബ്രിയോഷേ, ഫുജൈറ അല്‍ അഖ ബീച്ചിലെ ലേ മേറിഡിയന്‍ എന്നിവിടങ്ങളിലാണ് വിഭവങ്ങള്‍ വിളമ്ബി തുടങ്ങുക.

 

Mediawings:

spot_img

Related Articles

Latest news