തൊടുപുഴ∙ ഇടുക്കി പെരുവന്താനം അമലഗിരിയിൽ ശബരിമല തീർഥാടകരുടെ ഇടയിലേയ്ക്ക് തീർഥാടകരുടെ തന്നെ ബസ് ഇടിച്ചു കയറി രണ്ടുപേർ മരിച്ചു.
മൂന്നു തീർഥാടകർക്ക് പരുക്കേറ്റു. ആന്ധ്രാപ്രദേശ് സ്വദേശികളായ ആദി നാരായണ നായിഡു (44), ഈശ്വർ (42) എന്നിവരാണ് മരിച്ചത്. ആന്ധ്രാപ്രദേശിൽനിന്നും ശബരിമലയിലേക്ക് പോകുകയായിരുന്ന തീർഥാടകരാണ് അപകടത്തിൽപെട്ടത്.