കാസർകോട് : 2014 ഏപ്രില്‍ ഒന്നിനും 2017 മാര്‍ച്ച് എട്ടിനും ഇടയില്‍ രജിസ്റ്റര്‍ ചെയ്തതും 15 വര്‍ഷത്തെ ഒറ്റത്തവണ നികുതിക്ക് പകരം അഞ്ച് വര്‍ഷത്തേക്ക് നികുതി അടച്ചതുമായ മോട്ടോര്‍ ക്യാബുകളുടേയും ടൂറിസ്റ്റ് മോട്ടോര്‍ ക്യാബുകളുടേയും ബാക്കി 10 വര്‍ഷത്തെ നികുതിയും 2021 മാര്‍ച്ച് 31 വരെയുള്ള അധിക നികുതിയും പലിശയും ചേര്‍ത്തുള്ള തുക ഗഡുക്കളായി അടയ്ക്കാം.
വിവരങ്ങള്‍ക്ക് നവംബര്‍ 10 നകം കാസര്‍കോട് ആര്‍.ടി. ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04994 255290.