സ്കൂളില്‍ കുട്ടികളെ എത്തിക്കാന്‍ വാഹനം ഉറപ്പാക്കും

കെ.എസ്.ആർ.ടി.സി ബസ് സർവീസും പരിഗണനയിലെന്ന് മന്ത്രി ശിവൻകുട്ടി

സ്കൂളില്‍ കുട്ടികളെ എത്തിക്കാന്‍ വാഹനം ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. സ്കൂള്‍ ബസ് ഇല്ലാത്ത വിദ്യാലയങ്ങളുടെ കണക്കെടുക്കും. വാഹനമൊരുക്കാന്‍ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സഹായം തേടുമെന്നും കെഎസ്ആർടിസി സേവനവും പ്രയോജനപ്പെടുത്തുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

പി.ടി.എ ഫണ്ട് കുറവുള്ള ഇടങ്ങളിൽ സ്‌കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് പൊതുജനം സഹായിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇതിനായി ഭീമമായ ഫണ്ട് നൽകുന്ന കാര്യം പ്രയാസമാണെന്നും മന്ത്രി പറഞ്ഞു. എം.പിമാർ എം.എൽ.എമാർ എന്നിവരിൽനിന്നും സഹായം തേടും.

സ്കൂളുകൾക്ക് മാത്രമായുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസും പരിഗണനയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട ചൊവ്വാഴ്ച ഗതാഗത മന്ത്രിയുമായി ചർച്ച നടത്തും. സംസ്ഥാനത്ത് നവംബർ ഒന്നിന് സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് അധ്യാപക സംഘടനകളുമായി ചർച്ച നടക്കുകയാണെന്നും മന്ത്രി അറിയിച്ചു.

രക്ഷിതാക്കൾ വാക്സിൻ എടുക്കാത്ത വീടുകളിൽ നിന്നും കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കേണ്ടെന്നും മന്ത്രി പറഞ്ഞു. സ്കൂൾ തുറന്നാലും വിക്ടേഴ്സ് ചാനലിലെ ക്ളാസുകൾ സമാന്തരമായി തുടരും.

spot_img

Related Articles

Latest news