കോവിഡ് പ്രതിരോധ പ്രവർത്തനം ശക്തിപ്പെടുത്തി വേങ്ങാട് പഞ്ചായത്ത്.

മമ്പറം :വേങ്ങാട് പഞ്ചായത്തിലെ കോവിഡ് ബാധിതർക്കും ക്വാറൻ്റീനിലുള്ളവർക്കും ആവശ്യമായ എല്ലാ സേവനങ്ങളും നൽകുന്നതിന് പഞ്ചായത്തിൽ മുഴുവൻ സമയ വാർ റൂം പ്രവർത്തനം ആരംഭിച്ചു.

മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും വാർ റൂം പ്രവർത്തിക്കുന്നതാണ്.
വാർ റൂമിന്റെ സേവനം ലഭിക്കുന്നതിനുള്ള ഫോൺ നമ്പറിൽ ബന്ധപ്പെട്ടാൽ ആവശ്യമായ സേവനങ്ങൾ സന്നദ്ധ പ്രവർത്തകർ വഴി ലഭ്യമാക്കുമെന്ന്
പഞ്ചായത്ത് പ്രസിഡൻ്റ് കെ ഗീത അറിയിച്ചു. ഫോൺ: വൈദ്യസഹായം: 9496239567. അവശ്യ സാധനങ്ങൾ: 9188958372,9188958373,9188958374,9188958375,9188958376. കൗൺസിലിങ്: 9544814340.ഇതിനു പുറമെ ഓക്സിജൻ സംവിധാനത്തോടു കൂടിയ 2 ആംബുലൻസുകൾ ഉൾപ്പെടെ 5 വാഹനങ്ങളുടെ സേവനവും പഞ്ചായത്തിൽ ഒരുക്കിയിട്ടുണ്ട്. ബഡ്സ് സ്കൂൾ ബസ്, വ്യാപാരി വ്യവസായി ഏകോപന സമിതി അഞ്ചരക്കണ്ടി യൂണിറ്റിൻ്റെ ആംബുലൻസ്, ഐആർപിസി അനുവദിച്ച 2 വാഹനം, മമ്പറം മാധവൻ നൽകിയ വാഹനം എന്നിവയാണ് പഞ്ചായത്തിൽ സർവീസ് നടത്തുന്ന വാഹനങ്ങൾ.
കൂടാതെ വേങ്ങാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിന് 50 കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്.നിരീക്ഷണത്തിൽ കഴിയുന്നവരെ താമസിപ്പിക്കാൻ മമ്പറത്തും കെട്ടിടം ഒരുക്കി വച്ചിട്ടുണ്ട്. സന്നദ്ധ പ്രവർത്തനങ്ങൾക്ക് വാർഡിൽ 15 വീതം വളണ്ടിയർമാരെ ചുമതലപ്പെടുത്തിയതായും പ്രസിഡൻ്റ് അറിയിച്ചു.
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐ ആർ പി സി പടുവിലായി ലോക്കല്‍ കമ്മിറ്റിയുടെ കോവിഡ് കെയര്‍ വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് ഐ ആർ പി സി ഉപദേശക സമിതി ചെയര്‍മാന്‍ പി.ജയരാജന്‍ നിര്‍വ്വഹിച്ചു.സി പി ഐ എം പടുവിലായി ലോക്കല്‍ സെക്രട്ടറി ഇ.എം. ഭാര്‍ഗ്ഗവന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഗീത,വൈസ് പ്രസിഡന്റ് സി.ചന്ദ്രന്‍, കെ.മനോജ് കുമാർ എന്നിവര്‍ പ്രസംഗിച്ചു.

 

Media wings :

spot_img

Related Articles

Latest news