വിഎഫ്എസിന് കരാര്‍ നഷ്ടമായി; സൗദിയില്‍ പാസ്സ്‌പോര്‍ട്ട് സേവനങ്ങളുടെ കരാര്‍ അലങ്കിത് കമ്പനിയ്ക്ക്

റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് എന്നിവിടങ്ങളിലെ വിവിധ സേവനങ്ങളുടെ ഔട്ടസോഴ്‌സിംഗ് ഏജന്‍സിയായി അലങ്കിത് അസൈന്‍മെന്റ് ലിമിറ്റഡിനെ തെരഞ്ഞെടുത്തു. (എംഎം) പാസ്സ്‌പോര്‍ട്ട് അപേക്ഷ, കോണ്‍സുലാര്‍ സേവനങ്ങള്‍, വീസ, അറ്റസ്‌റ്റേഷന്‍ എന്നിവയ്ക്കുളള അപേക്ഷകള്‍ സ്വീകരിക്കുകയും ഡെലിവറി നടത്തുന്നതിനും അലങ്കിത് ലിമിറ്റഡ് യോഗ്യത നേടിയതായി റിയാദ് ഇന്ത്യന്‍ എംബസി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ വ്യക്തമാക്കി.

സര്‍ട്ടിഫൈഡ് പാസ്‌പോര്‍ട്ട് വെറ്റിംഗ് (സിപിവി) സര്‍വ്വീസിന് താല്‍പര്യമുളള കമ്പനികളില്‍ നിന്ന് നേരത്തെ റിയാദ് ഇന്ത്യന്‍ എംബസി അപേക്ഷ ക്ഷണിച്ചിരുന്നു. അലങ്കിത് ലിമിറ്റഡിന് പുറമ ബിഎല്‍എസ് ഇന്റര്‍നാഷണല്‍, വൈബിഎ കാനൂ കമ്പനി ലിമിറ്റഡ്, വിഎഫ് വേള്‍ഡ് വൈഡ് ഹോള്‍ഡിംഗ് ലിമിറ്റഡ് എന്നീ കമ്പനികളാണ് ലേലത്തില്‍ പങ്കെടുത്തത്. ഏറ്റവും കുറഞ്ഞ തുക സമര്‍പ്പിച്ച അലങ്കിതിന് കരാര്‍ ഉറപ്പിക്കുകയായിരുന്നു.

സൗദിയില്‍ 15 വര്‍ഷത്തിലേറെയായി വിഎഫ്എസ് ആണ് സിപിവി സേവനങ്ങള്‍ നല്‍കിയിരുന്നത്. പുതിയ കമ്പനി രണ്ടു മാസത്തിനകം കരാര്‍ ഏറ്റെടുക്കാനാണ് സാധ്യത. (എംഎം) ഇതോടെ വിഎഫ്എസിലെ നിരവധി ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനും സാധ്യതയുണ്ട്.

spot_img

Related Articles

Latest news