യു.എ.ഇ വിസക്ക് അപേക്ഷിക്കാന്‍ ഇനി വീഡിയോ കോള്‍ സൗകര്യവും ഉപയോഗിക്കാം. യുഎഇക്ക് പുറത്തുള്ള അപേക്ഷകര്‍ക്കും, രാജ്യത്തിന് അകത്തുള്ളവര്‍ക്കും വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ സര്‍വീസസ് വഴി രേഖകള്‍ സമര്‍പ്പിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം.
ദുബൈ താമസ കുടിയേറ്റ വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയാണ് വീഡിയോകോള്‍ സേവനം സാധ്യമാകുന്നത്.
സൈറ്റിലെ വീഡിയോ കാള്‍ സര്‍വീസ് ക്ലിക്ക് ചെയ്ത് പേര്, ഇ-മെയില്‍ ഐ.ഡി, മൊബൈല്‍ നമ്പര്‍, എമിറേറ്റ്‌സ് ഐ.ഡി അല്ലെങ്കില്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ നല്‍കണം. തുടര്‍ന്ന് എന്ത് സേവനമാണ് ആവിശ്യമുള്ളതെന്ന് ക്ലിക് ചെയ്താല്‍ ഏതാനും മിനിറ്റുകള്‍ക്കകം എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുമായി വീഡിയോ കോള്‍ വഴി ആശയവിനിമയം നടത്താന്‍ കഴിയും. സമയബന്ധിതമായി എല്ലാ ഇടപാടുകളും പൂര്‍ത്തീകരിക്കാനാകുമെന്ന് അധികൃതര്‍ പറഞ്ഞു.