കെ.​എം. ഷാ​ജി​യെ വി​ജി​ല​ന്‍​സ് ചോ​ദ്യം ചെ​യ്തു; രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ ഒ​രാ​ഴ്ച സ​മ​യം

കോ​ഴി​ക്കോ​ട്: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്ബാ​ദ​ന കേ​സി​ല്‍ കെ.​എം. ഷാ​ജി എം​ല്‍​എ​യെ വി​ജി​ല​ന്‍​സ് ചോ​ദ്യം ചെ​യ്തു. നാ​ല​ര മ​ണി​ക്കൂ​റാ​ണ് ചോ​ദ്യം ചെ​യ്ത​ത്. വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി ജോ​ണ്‍​സ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ല്‍.

ഷാ​ജി​യു​ടെ വീ​ട്ടി​ല്‍ നി​ന്നും ക​ണ്ടെ​ടു​ത്ത പ​ണം, സ്വ​ര്‍​ണം എ​ന്നി​വ​യു​ടെ സ്രോ​ത​സി​നെ​കു​റി​ച്ചാ​ണ് വി​ജി​ല​ന്‍​സ് ചോ​ദി​ച്ച​ത്. അ​തേ​സ​മ​യം, ത​നി​ക്കെ​തി​രെ വ്യാ​ജ​പ്ര​ച​ര​ണ​ങ്ങ​ള്‍ ന​ട​ന്നു​വെ​ന്ന് കെ.​എം. ഷാ​ജി ആ​രോ​പി​ച്ചു. ക്യാമ്പ് ഹൗ​സി​ല്‍ ഒ​രു ബെ​ഡ്റൂം മാ​ത്ര​മേ​യു​ള്ള. അ​തി​ല്‍ ഒ​രു ക​ട്ടി​ലേ​യു​ള്ളു. അ​തി​ന് താ​ഴെ​യാ​ണ് പ​ണ​മു​ണ്ടാ​യി​രു​ന്ന​ത്. ക്ലോ​സ​റ്റി​നും ഫ്രി​ഡ്ജി​നും താ​ഴെ​യാ​ണ് പ​ണ​മു​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് ചി​ല​രൊ​ക്കെ പ​റ​ഞ്ഞ് പ്ര​ച​രി​പ്പി​ച്ച​ത്. ക​ള്ളും ക​ഞ്ചാ​വു​മ​ടി​ച്ച്‌ വ​ല്ല​യി​ട​ത്തും കി​ട​ന്നു​റ​ങ്ങു​ന്ന​വ​ര്‍​ക്ക് അ​വി​ടെ​യാ​കും പ​ണം സൂ​ക്ഷി​ക്കു​ന്ന​തെ​ന്ന് തോ​ന്നും.

ഇ​ല​ക്ഷ​ന് വേ​ണ്ടി പി​രി​ച്ച പ​ണ​മാ​യ​തി​നാ​ല്‍ കൗ​ണ്ട​ര്‍ ഫോ​യി​ല്‍ ശേ​ഖ​രി​ക്ക​ണം. ഇ​തി​ന് സാ​വ​കാ​ശം വേ​ണം. പ​ണം മാ​റ്റാ​തി​രു​ന്ന​ത് കൃ​ത്യ​മാ​യ രേ​ഖ​യു​ള്ള​തി​നാ​ലാ​ണ്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ ക​റ​ന്‍​സി​ക​ള്‍ മ​ക്ക​ള്‍ ശേ​ഖ​രി​ച്ച്‌ വ​ച്ച​താ​ണ്. അ​തി​ല്‍ ക​സ്റ്റം​സി​ന് സം​ശ​യ​മൊ​ന്നു​മി​ല്ലെ​ന്നും ഷാ​ജി പ​റ​ഞ്ഞു.

നി​ല​വി​ല്‍ വീ​ണ്ടും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ഷാ​ജി​യോ​ട് വി​ജി​ല​ന്‍​സ് പ​റ​ഞ്ഞി​ട്ടി​ല്ല. എ​ന്നാ​ല്‍ ഒ​രാ​ഴ്ച​യ്ക്ക​കം രേ​ഖ​ക​ള്‍ കാ​ണി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ത് ഹാ​ജ​രാ​ക്കു​മെ​ന്നും ഷാ​ജി പ​റ​ഞ്ഞു.

spot_img

Related Articles

Latest news