കൊച്ചി: പണക്കിഴി വിവാദത്തില്‍ തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സന്റെ ഓഫിസ് വിജിലന്‍സ് നിര്‍ദ്ദേശ പ്രകാരം നഗരസഭ സെക്രട്ടറി സീല്‍ ചെയ്തു. സിസിടിവി തെളിവുകള്‍ സംരക്ഷിക്കണമെന്ന വിജിലന്‍സിന്റെ ആവശ്യ പ്രകാരമാണ് നടപടി.
ചെയര്‍പേഴ്സന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കുന്നതിനായാണ് നടപടി. ഹാര്‍ഡ് ഡിസ്ക്, മോണിറ്റര്‍, സിപിയു തുടങ്ങിയ ഉപകരണങ്ങള്‍ തെളിവായി സംരക്ഷിക്കേണ്ടതിനാല്‍ വിജിലന്‍സിന്റെ അനുവാദമില്ലാതെ മുറി തുറക്കരുതെന്നാണ് നിര്‍ദേശം.
കൗണ്‍സിലര്‍മാര്‍ കവറുകളുമായി പോകുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ശേഖരിച്ച സിസിടിവി വിഡിയോകളില്‍ നിന്നും വിജിലന്‍സിന് ലഭിച്ചിരുന്നു. ഈ കവറുകളില്‍ പണമായിരുന്നോ എന്ന് ഉറപ്പുവരുത്തുന്നതിന് കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ്. അതിനായാണ് മുറി സീല്‍ ചെയ്തിരിക്കുന്നത്.