ഇന്ത്യകഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സാംസ്‌കാരിക പൈതൃകമുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇറ്റലി.ലോകത്തിലെ മറ്റേതൊരു രാജ്യത്തിനും അവകാശപ്പെടാവുന്നതിലധികം പ്രകൃതിഭംഗിയുള്ള നാട്.
ചരിത്രാന്വേഷികളുടെ പറുദീസ. അങ്ങനെ നീളുന്നു ഇറ്റലിയുടെ സവിശേഷതകള്‍.ഇതേ ഇറ്റലിയില്‍ 1000 രൂപ ഉണ്ടെങ്കില്‍ ഒരു ദിവസത്തേക്ക് എല്ലാ ആധുനിക സൗകര്യങ്ങളും ഉള്ള ഒരു സ്ഥലം വടകയ്‌ക്കും എടുക്കാം, രാജാവിനെ പോലെ താമസിക്കുകയും ചെയ്യാം. ഇറ്റാലിയന്‍ ഗ്രാമമായ പെട്രിറ്റോളിയാണ് 1000 രൂപയ്‌ക്ക് വാടകയ്‌ക്ക് ലഭിക്കുന്ന സ്ഥലം.പൂന്തോട്ടങ്ങളും നീന്തല്‍ക്കുളങ്ങളും ഉള്‍പ്പടെയുള്ള ആഡംബര അടങ്ങിയ ഒരു വലിയ കൊട്ടാരമാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്.ഇറ്റലിയുടെ തലസ്ഥാനമായ റോമില്‍ നിന്ന് ഏതാനും മണിക്കൂറുകള്‍ മാത്രം അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
ഭക്ഷണശാലകള്‍, ബാറുകള്‍, സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങി ഒരു മനുഷ്യന് വേണ്ട എല്ലാം ഈ ഗ്രാമം സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. 98 കിടപ്പു മുറികളാണ് ഗ്രാമത്തിലെ കൊട്ടാരത്തില്‍ ഉള്ളത്. ഏകദേശം 200 ഓളം ആളുകള്‍ക്ക് സുഖമായി താമസിക്കാം. 150 പേരടങ്ങുന്ന ഒരു സംഘം 6 രാത്രികള്‍ താമസിച്ചു എന്നിരിക്കട്ടെ, അവര്‍ക്ക് ചിലവാവുക 10,332 പൗണ്ട് അതായത് ഏകദേശം 10 ലക്ഷം രൂപയോളം. അങ്ങനെ കണക്കാക്കിയാല്‍ ഒരു രാത്രി ഒരാള്‍ക്ക് കഴിയുന്നതിന് 1000 രൂപ മാത്രമെ ആകുന്നുള്ളൂ.
നിരവധി ആളുകളാണ് ഈ ഗ്രാമം സന്ദര്‍ശിക്കാനും ഒരു രാത്രി അവിടെ താമസിക്കുവാനും എത്തുന്നത്. ഇത് ആദ്യമായല്ല ഇറ്റാലിയന്‍ സര്‍ക്കാര്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന തരത്തില്‍ ഓഫറുകള്‍ നല്‍കുന്നത്. ഇറ്റാലിയയിലെ പ്രസിക്‌സ് സിറ്റിയില്‍ സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് അങ്ങോട്ട് പണം സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. രാജ്യത്തെ ആളൊഴിഞ്ഞുപോയ പല സ്ഥലങ്ങളും ജനവാസ മേഖലകളാക്കി തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായായിരുന്നു ഇത്തരത്തിലോരു നീക്കം സര്‍ക്കാര്‍ നടത്തിയത്.