വി.എസിനെതിരെ അധിക്ഷേപ പരാമര്‍ശം; നടന്‍ വിനായകനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

 

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച നടന്‍ വിനായകനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്.യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ല പ്രസിഡന്റ് സിജോ ജോസഫ് ആണ് പരാതി നല്‍കിയത്.

രാഷ്ട്രപിതാവ് മഹാത്മഗാന്ധി, മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, അന്തരിച്ച മുന്‍ മുഖ്യമന്ത്രിമാരായ കെ. കരുണാകരന്‍, ഉമ്മന്‍ചാണ്ടി, മുന്‍ എം.പി ജോര്‍ജ് ഈഡന്‍ അടക്കമുള്ളവരെ കുറിച്ചും വിനായകന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു.

അണികളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുന്നത് നഗരത്തിലെ ക്രമസമാധാനം തകര്‍ക്കുന്നതിന് സാധ്യതയുണ്ടെന്നും ആരുടെയും മനഃസാക്ഷിയെ വേദനിപ്പിക്കുന്ന തരത്തിലുള്ളതാണ് വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റെന്നും പരാതിയില്‍ പറയുന്നു.

മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം സംസ്‌കരിച്ചതിന് പിന്നാലെയാണ് ഫേസ്ബുക്കില്‍ അധിക്ഷേപ പോസ്റ്റുമായി വിനായകന്‍ രംഗത്തെത്തിയത്. എന്റെ അച്ഛനും ചത്തു, വി.എസും ചത്തു എന്ന് വിനായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കൂടാതെ, ഗാന്ധിയും നെഹ്‌റുവും ഇന്ദിരയും രാജീവും കരുണാകരനും ചത്തുവെന്ന് പോസ്റ്റിട്ട വിനായകന്‍, ഹൈബിയുടെ തന്ത ജോര്‍ജ് ഈഡന്‍ ചത്തുവെന്നും നിന്റെ അമ്മേടെ നായര് ചാണ്ടിയാണേല്‍ അയാളും ചത്തുവെന്നും എഫ്.ബി പോസ്റ്റില്‍ കുറിച്ചു.

spot_img

Related Articles

Latest news