ഇസ്രായിൽ അതിക്രമങ്ങൾ അതിരുവിട്ടത്; ശക്തമായി അപലപിക്കുന്നു -സൽമാൻ രാജാവ്

ജറൂസലമിലും മസ്ജിദുൽ അഖ്‌സയിലും ഇസ്രായിൽ നടത്തുന്ന ആക്രമണങ്ങളെയും ഫലസ്തീനികളെ ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കുന്നതിനെയും സൗദി അറേബ്യ ശക്തമായി അപലപിക്കുന്നതായി സൽമാൻ രാജാവ് പറഞ്ഞു. ഇസ്രായിലിന്റെ അതിക്രമങ്ങൾ അതിരുവിട്ടതാണ്. ആക്രമണങ്ങൾ ഉടൻ നിർത്തണമെന്നും ഫലസ്തീനികളെ ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും രാജാവ് ആവശ്യപ്പെട്ടു.

 

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇംറാൻ ഖാനുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടയിലാണ് ഇസ്രായിൽ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായി രാജാവ് വ്യക്തമാക്കിയത്. നിയമാനുസൃത അവകാശങ്ങൾ ലഭിക്കുന്നതു വരെ സൗദി അറേബ്യ ഫലസ്തീനികൾക്കൊപ്പം നിലയുറപ്പിക്കുമെന്നും സൽമാൻ രാജാവ് പറഞ്ഞു.
രാജാവുമായി ഫോണിൽ ബന്ധപ്പെട്ട ഇംറാൻ ഖാൻ പെരുന്നാൾ ആശംസകൾ നേർന്നു. ഉഭയകക്ഷി ബന്ധങ്ങളും ജറൂസലമിൽ അടക്കം ഇസ്രായിൽ നടത്തുന്ന ആക്രമണങ്ങൾ ഉൾപ്പെടെ മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും ഇരുവരും വിശകലനം ചെയ്തു.
ഇന്നലെ രാവിലെ ട്വിറ്ററിലൂടെയും സൽമാൻ രാജാവ് എല്ലാവർക്കും പെരുന്നാൾ ആശംസകൾ നേർന്നു. പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും ആനന്ദവുമാണ് പെരുന്നാൾ മൂർത്തീകരിക്കുന്നത്. ലോകത്തു നിന്ന് എല്ലാ ദോഷവും തിന്മയും അല്ലാഹു നീക്കം ചെയ്യുമാറാകട്ടേ എന്നും എല്ലാവർക്കും സമാധാനവും സ്ഥിരതയും ശാന്തിയും എക്കാലവും ഉണ്ടാകട്ടേ എന്നും സർവശക്തനോട് പ്രാർഥിക്കുന്നതായും രാജാവ് ട്വീറ്റ് ചെയ്തു.

spot_img

Related Articles

Latest news