കൊവിഡ്: ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങ്ങ് നിര്‍ത്തി

ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് സാദിയിലേക്കുള്ള വിസ സ്റ്റാമ്പിങ്ങ് താത്കാലികമായി നിര്‍ത്തിവെച്ചതായി മുംബൈയിലെ സൗദി കോണ്‍സുലേറ്റ് അറിയിച്ചു. ട്രാവല്‍ ഏജന്‍സികള്‍ക്ക് നല്‍കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി മെഡിക്കല്‍ മേഖലയുമായി ബന്ധപ്പെട്ട വിസകളും ഗവൺമെന്റ്, എംബസ്സി ഇവയുമായി ബന്ധപ്പെട്ട വിസകളും സ്റ്റാമ്പ് ചെയ്യുന്നത് തുടരും. ഇത് സംബന്ധിച്ച അറിയിപ്പ് കോണ്‍സുലേറ്റില്‍ നിന്ന് റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് അയച്ചതായും കോണ്‍സുലേറ്റ് വ്യക്തമാക്കി.

spot_img

Related Articles

Latest news